ഉത്ര കൊലക്കേസ് ; കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും

കൊല്ലം : അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാ പിതാക്കള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.
ഉത്രയുടെ മരണ സമയത്ത് ഉത്രയുടെ വീട്ടിലായിരുന്നു ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. ഉത്രയുടെ മരണ ശേഷം സൂരജ് കോടതി അനുമതിയോടെ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തങ്ങള്‍ക്ക് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ കുടുംബത്തിന് ക്രിമിനല്‍ സ്വഭാവം ഉള്ളതിനാല്‍ കുഞ്ഞിനെ തിരിച്ച് നല്‍കണമെന്ന് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടത്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad