മുഖ്യമന്ത്രിയുടെ തിരുത്തൽ സ്വാഗതാർഹമെന്ന് വി.മുരളീധരൻ

കേരളത്തിന്‍റെ കോവിഡ് പരിശോധന സംബന്ധിച്ച് ഇന്നലെ ഞാന്‍ ചൂണ്ടിക്കാണിച്ച പോരായ്മകളില്‍ ചിലതെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയാറായി എന്നത് നല്ല കാര്യം.
ജലദോഷപ്പനി (ILl) രോഗികളുടെ സാംപിള്‍ ഇനി മുതല്‍ പരിശോധിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന എന്‍റെ ആരോപണം ശരിയാണെന്നു കൂടിയാണ് മുഖ്യമന്ത്രി ഇതിലൂടെ സമ്മതിച്ചത്. 
ഏപ്രില്‍ 9ന് ICMR പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് Influenza Like Illness രോഗികളെ പരിശോധിക്കണം എന്ന് പറഞ്ഞത്. 
കേരളം അത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് മെയ് 28 നാണെന്ന് മാത്രം.
ILI പരിശോധന ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരില്‍ മാത്രമായി ഒതുക്കില്ല എന്നും പ്രതീക്ഷിക്കുന്നു....
SARI (Severe Acute Respiratory Illness) യെക്കുറിച്ച് അപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.? ഓഗ്മെന്‍റഡ് സാംപിള്‍ എന്താണ് എന്ന എന്‍റെ സംശയത്തിനും ഉത്തരമില്ല......?
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം മറുനാട്ടില്‍ നിന്ന് മടങ്ങിയെത്തിവരുടെ സാന്നിധ്യമാണ് എന്ന് തോന്നും വിധമാണ് സര്‍ക്കാര്‍ പ്രചാരണം.
            പക്ഷെ മെയ് 10 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 
ഇതിന് ഉത്തരവാദി പ്രവാസികളാണോ ? ഇവിടെയാണ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്‍റെ പ്രസക്തി.
പരിശോധനകളുടെ എണ്ണം കൂട്ടും എന്ന് മൂന്നു ദിവസമായി മുഖ്യമന്ത്രി പറയുന്നു.
പക്ഷേ കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കാം…
മെയ് 26 വരെ ആകെ കേരളം പരിശോധിച്ചത് 54,673 സാംപിളുകളാണ്.
മെയ് 27 വരെ പരിശോധിച്ചത് 59,223 എണ്ണം.
ഇന്ന് (മെയ് 28 )വരെ പരിശോധിച്ചത് 59,223 എണ്ണം.
 അതായത് മൂന്നു ദിവസത്തിനിടെ പരിശോധനകളില്‍ ഉണ്ടായ ആകെ വര്‍ധന 4,550 മാത്രം.
ദിവസവും മൂവായിരം എണ്ണമെങ്കിലും വച്ച് വര്‍ധിപ്പിക്കാനാണ് ആലോചന എന്ന് സര്‍ക്കാര്‍ പറയുന്നു. കിറ്റുകളുടെ ക്ഷാമം ഇല്ല എന്നും പറയുന്നു..
പിന്നെ എന്താണ് തടസം?      
രോഗം ആര്‍ക്കെങ്കിലും മറച്ചുവയ്ക്കാനാവുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം അദ്ദേഹത്തിന് കോവിഡ് 19 നെക്കുറിച്ച് വലിയ ധാരണ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത് ....
 80 ശതമാനം കോവിഡ് രോഗികളും Asymptomatic അഥവാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അതുതന്നെയാണ് ഇതിന്‍റെ അപകടവും. 
പരിശോധന ഫലങ്ങള്‍ സുതാര്യമായില്ലെങ്കില്‍ രോഗി പോലും അറിയണമെന്നില്ല ...... മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 
ഇല്ല, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവർക്ക് ബോധപൂർവം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്‍റെ മറ്റൊരു അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad