NDA (||) Exam Dates, June 30 വരെ പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം

UPSC NDA (||) NA (||) പരീക്ഷകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. പൊതു പരീക്ഷ September 6  ന് നടക്കും.അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി.ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.NDA പ്രവേശനം ലഭിക്കുന്നവർക്ക് 4 വർഷത്തെ എൻജിനീയറിങ് പഠനം ആകാദമി യുടെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കും. ഏത് സർവീസിലെ ക്കാണോ പ്രവേശനം  എന്ന് ഓൺലൈൻ അപേക്ഷയിൽ മുൻഗണന ക്രമത്തിൽ കോളത്തിൽ സൂചിപ്പിക്കണം.
അപേക്ഷകൻ 2002 ജനുവരി 2നും 2004 ജനുവരി 1 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ആർമി- പ്ലസ് ടൂ പാസ്.
 എയർ ഫോഴ്സ്,നേവി,നേവൽ ആകാദമി-പ്ലസ് ടൂ (ഫിസിക്സ്, മെത്തമറ്റിക്സ്)
പ്ലസ് ടു പരീക്ഷ എഴുതുന്നവർക്ക് ഉം  പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്ക് ഉം അപേക്ഷിക്കാം.ഇന്റർവ്യൂ സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ശാരീരിക യോഗ്യത
ഉയരം കുറഞ്ഞ് 157.5 സെ.മി (വ്യോമ സേന യിലേക്ക് 162.5 സെ.മീ) ലക്ഷദീപുകർക്ക്‌ 2 സെ.മീ ഇളവുണ്ട്.തൂക്കവും ഉയരവും ആനുപാതികം.

നെഞ്ച് അളവ്- വികസിപ്പിചാൽ 81 സെ.മീ കുറയരുത്.(കുറഞ്ഞത് 5 സെ.മീ. വികാസം വേണം).സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയർ ഫോഴ്സ് ലേക്ക് പരിഗണിക്കില്ല.
ദൂര കാഴ്ച - 6/6,6/9. ശാരീരിക യോഗ്യതകൾ സംബന്ധിച്ച് വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് ഇല് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.തിരുവനന്തപുരം ,കൊച്ചി എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. ബാംഗ്ലൂർ,ചെന്നൈ സംസ്ഥാനത്ത് ന് പുറത്ത് തൊട്ടടുത്ത കേന്ദ്രങ്ങളാണ്.
അപേക്ഷ ഫീസ് 100 രൂപ.SBI ശാഖയിൽ നേരിട്ടോ sbi net banking മുഖേനയോ ഫീസ് അടക്കാം.എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഫീസ് വേണ്ട.

ഓൺലൈൻ അപേക്ഷ നൽകാൻ 
www.upsconline.nic.in സന്ദർശിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad