പത്താം ക്ലാസ് കഴിഞ്ഞു ഇനി എന്ത് ? Career Guidance ( വഴികാട്ടി )

പത്താം ക്ലാസ്സ് കഴിഞ്ഞു ഇനി എന്ത് ?

ഈ കോവിഡ് കാലത്തും വിദ്യാർത്ഥികളെ അലട്ടുന്ന പ്രധാന പ്രശനം ഇത് തന്നെയാണ്. കൊറോണ അല്ല ലോകാവസാനം തന്നെ ആണെങ്കിലും പത്താം ക്ലാസ്സ് കഴിഞ്ഞ ഏതൊരു വിദ്യാർത്ഥിയും ആലോചിച്ച് തലപുണ്ണാക്കുന്നതും ഇത് ആലോചിച്ച് തന്നെ. എന്നാൽ ഒട്ടും വിഷമിക്കേണ്ട, തല പുണ്ണാക്കുകയും വേണ്ട. പത്താം ക്ലാസ്സിനു ശേഷം എന്ത് പഠിക്കണം എന്ന് വിശദമായി വായിച്ചറിയാം. അതിനു മുമ്പ് ലളിതമായി എനിക്ക് പറയാനുള്ളത് പത്താം ക്ലാസ്സിന് ശേഷം എന്ത് എന്നതിന് പകരം ജീവിതത്തിൽ എന്ത് ആകണം അല്ലെങ്കിൽ ആരാകണം എന്ന് ചിന്തിക്കുന്നത് ആയിരിക്കും ഉചിതം. മുന്നിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ വഴികൾ എല്ലാം താനേ തുറന്ന് വരും.

പത്താം ക്ലാസ്സിനു ശേഷം എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത് പലപ്പോഴും വിദ്യാർത്ഥികൾ അല്ല അവരുടെ മാതാപിതാക്കൾ ആയിരിക്കും. എന്നാൽ ആ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് വിട്ട് കൊടുക്കുക. അവരുടെ അഭിരുചികൾ എന്താണോ അത്  അനുസരിച്ച്  അവർ തിരഞ്ഞെടുക്കട്ടെ.

1. സയൻസ് ( Science )
പൊതുവേ എല്ലാവരും തിരഞ്ഞെടുക്കുന്നത് സയൻസ് ആണ്.കാരണം കുട്ടികളെക്കാൾ മാതാപിതാക്കൾ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും Science stream ആണ്.
കാരണം വളരെ സാധ്യതകൾ ഉള്ള ഒന്നാണ് സയൻസ് മേഖല. സയൻസ് തിരഞ്ഞെടുക്കുന്ന കുട്ടിക്ക് ഡിഗ്രീ ചെയ്യുമ്പോൾ Commerce, Arts Stream ലേക്ക് മാറാൻ കഴിയും എന്നതും ഒരു പ്രത്യേകത തന്നെയാണ്. എന്നാൽ Commerce,  Arts Stream തിരഞ്ഞെടുത്ത കുട്ടിക്ക് ഉപരിപഠന സമയത്ത് സയൻസ് stream ലേക്ക് മാറാൻ കഴിയില്ല. സയൻസ് Stream മെഡിക്കൽ, എൻജിനീയറിങ്, IT, കമ്പ്യൂട്ടർ സയൻസ് , ഗവേഷണം, ബഹിരാകാശം...എന്നിവ ഉൾക്കൊള്ളുന്നതാണ്.

സയൻസ് stream തിരഞ്ഞെടുത്താൽ പ്ലസ് വൺ/ പ്ലസ് ടു വിൽ ഉണ്ടാകുന്ന സബ്ജക്ടുകൾ - Physics, Chemistry, Biology, Mathematics, Computer Science , IT and Electronics എന്നിവയാണ്. Physics, Chemistry വിഷയങ്ങൾ,കണക്ക് എന്നിവ കമ്മോൺ ആയിട്ടുള്ളതും Language , Computer Science,Biology, IT and Electronics എന്നിവ നിങ്ങൾക് തിരഞ്ഞെടുക്കാവുന്നതുമാണ്. മെഡിക്കൽ രംഗം ഉപരിപഠനം ആയി ആഗ്രഹിക്കുന്നവർ Biology നിർബന്ധം ആയും കോഴ്സ് ഇൽ ഉൾപ്പെടുത്തണം. അതുപോലെ ക്ലാസുകൾ തിയറി യും പ്രാക്ടിക്കൽ ആയി laboratory യും ഉണ്ടാവും.

2. Commerce (വ്യാപാരം, കച്ചവടം, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടത്)

നിങ്ങള് ഒരു ബിസിനസ്സ് മേഖലയിൽ ആണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങള് തിരഞ്ഞെടുക്കേണ്ടത്  Commerce stream ആണ്. സയന്സ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുട്ടികൾ ആഗ്രഹിക്കുന്നത് Commerce stream പഠിക്കാൻ ആണ്. കാരണം ബിസിനസ് രംഗത്ത് അനന്തമായ സാധ്യതകൾ ഉണ്ടെന്നത് തന്നെയാണ്. Commerce stream തിരഞ്ഞെടുത്താൽ  Chartered Accountant (CA) , Company Secretary, Accountants, Banking Sector, Investment Sector, Financial Advisor മുതലായ കച്ചവട, വ്യാപാര, ബാങ്കിംഗ്, മറ്റ് ധനകാര്യ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും.

Commerce Stream തിരഞ്ഞെടുത്താൽ പ്ലസ് വൺ/ പ്ലസ് ടൂ വിൽ ഉണ്ടാകുന്ന സബ്ജക്ടുകൾ - ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്,  മലയാളം/ ഹിന്ദി, ഇംഗ്ലീഷ്. mathematics, Computer Application, Political Science ഇവയിൽ ഏതെങ്കിലും ഉണ്ടാവും.
ആകെ 6 സബ്ജക്ടുകൾ ആണ് ഉണ്ടാവുക.

3. Arts / Humanities

പൊതുവേ വിദ്യാർത്ഥികൾ വലിയ താൽപര്യം പ്രകടിപ്പിക്കാത്ത മേഖലയാണ് ആർട്സ് അല്ലെങ്കിൽ humanities. പക്ഷേ Science ഉം commerce ഉം പോലെ തന്നെ ഏറ്റവും കൂടുതൽ പഠന  സാധ്യതകൾ ഉള്ള ഒന്ന് തന്നെയാണ് humanities. ഈ stream തിരഞ്ഞെടുത്താൽ ജേണലിസം, ലിറ്ററേച്ചർ, സോഷ്യൽ വർക്ക്, ടീച്ചിംഗ്, തുടങ്ങി ഒരുപാട് അനുബന്ധ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും.

സോഷ്യോളജി, ഹിസ്റ്ററി, ലിറ്ററേച്ചർ, സൈകോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ഇക്കണോമിക്സ് തുടങ്ങിയ യിൽ ഏതെങ്കിലും പിന്നെ മലയാളം/ ഹിന്ദി എന്നിവ ഉൾപ്പെടെ ആകെ 6 വിഷയങ്ങളാണ് ഉണ്ടാവുക.

4. Chartered Accountancy 

കേരളത്തിൽ പൊതുവെ കുറവും എന്നാൽ രാജ്യത്ത് B.com / Plus Two കഴിഞ്ഞവർ ചെയ്യുന്നതുമായ കോഴ്സ് ആണ്  Chartered Accountancy. Chartered accountant ആവാൻ ആഗ്രഹിക്കുന്നവര് പ്ലസ് വൺ ഇല് Commerce stream എടുക്കുന്നതാവും നല്ലത്. പ്ലസ് ടു കഴിഞ്ഞ് chartered accountancy ചെയ്യുന്നവര് ആദ്യം ഫൗണ്ടേഷൻ കോഴ്സ് കഴിഞ്ഞേ പ്രവേശിക്കാൻ ആവുകയുള്ളൂ. പ്ലസ്ടു കഴിഞ്ഞ് ചേരുന്നവർക്ക്‌ ആകെ 3 level exams ഉണ്ടാവും. എന്നാൽ Bcom ഡിഗ്രീ കഴിഞ്ഞ് direct ആയി ഫൗണ്ടേഷൻ കോഴ്സ് ചെയ്യാതെ തന്നെ പ്രവേശിക്കാൻ കഴിയും.
Post a Comment

0 Comments

Top Post Ad

Below Post Ad