ചൈനീസ് ആപ്പുകൾക്ക് പകരം സുരക്ഷിതത്വം ഉള്ള ബദൽ ആപ്പുകൾ : Best Alternatives For Banned Chinese Apps

ടെക് ലോകത്തെ ആഗോളവമ്പന്മാരെ ഗൗനിക്കാതെ വിവരവിനിമയ രംഗത്ത്  സ്വന്തമായ വിലാസമുണ്ടാ ക്കിയവരാണ് ചൈനക്കാർ .  മുഖ്യ സോഷ്യൽ മീഡിയാക മ്പനികളെ പൂർണമായും തഴഞ്ഞ് ബദലുകൾ നിർമിച്ചും പുതുതന്ത്രങ്ങൾ പ്രയോഗിച്ചും ചൈനീസ് ടെക് കമ്പനികൾ വൻ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യയുടെ ആപ്പ് നിരോധനം വരുന്നത് . പ്രധാനമായും ചർച്ചകൾ പുരോഗമിക്കുന്നത് വിമർശനങ്ങളും കോടതിനടപടികളും അതിജീവിച്ച് സമീപകാലത്ത് അഭൂതപൂർവമായ വളർച്ച കൈവരിച്ച " ടിക് ടോക്കി'നെ ചുറ്റിപ്പറ്റിയാണ് . സാധാരണക്കാരുടെ ഇടയിൽ അത്രയേറേ പ്രചാരം നേടിയ ടിക് ടോക്കിൻറ മൊത്തം ഉപയോക്താക്കളിൽ നല്ലൊരുപങ്കും ഇന്ത്യയി ലാണ് ( 12 കോടി ) . ടിക്ടോക് നിരോധനം സാമൂഹിക മാധ്യമരംഗത്ത് പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കിയിട്ടുണ്ട് .

ചൈനീസ് ചേരുവകൾ

ടിക് ടോക്കിലുള്ളതുപോലെ സാധാരണക്കാരെ കൈയിലെടുക്കാൻ തക്ക ചേരുവകളാണ് ചൈനീസ് ആപ്പുകളുടെ മുഖമുദ്ര . സ്വന്തം ചിത്രങ്ങൾ സുന്ദരമാക്കുന്ന പൊടിക്കൈകൾമുതൽ അതിവേഗത്തിൽ ഫയൽ ട്രാൻസ്ഫർ സാധ്യമാക്കു ന്നവയും സ്മാർട്ട്ഫോൺ സ്റ്റോറേജുകൾ അടുക്കി വെക്കുന്നവ വരെയുമുണ്ട് അവയിൽ . ജനപ്രിയതയുടെ മറവിൽ വ്യക്തിവിവരങ്ങളും ഔദ്യോഗികരേഖകളും ഒളിച്ചുകടത്താൻ പെൻഡ്രൈവുകൾമുതൽ സോഷ്യൽ മീഡിയ ആപ്പുകൾ വരെ ചൈന മറയാക്കുന്നുവെന്ന് പണ്ടേ ആരോപണമുണ്ട്. അതിനിടെ അതിർത്തിയിലെ കടന്നുകയറ്റത്തിന്റെ മറുപടിയെന്നോണമാണ് 59 ആപ്പുകൾക്ക് ഇന്ത്യ പൂട്ടിച്ചത് . രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ് നിരോധിച്ചതെന്ന് സർക്കാർ പറയുന്നു . മാസ് ഡയലോഗുകൾക്കും പാട്ടുകൾക്കുമൊപ്പം ചുണ്ടു ചലിപ്പിച്ചും സ്വന്തം വീഡിയോകൾ പോസ്റ്റുചെയ്ത് പ്രചരിപ്പിച്ചും ടിക് ടോക് വഴി താരങ്ങളായവരും താരശോഭ നേടിയ വരും ഒട്ടേറെയാണ് . സമാനമായ പ്ലാറ്റ്ഫോമുകളെക്കാൾ ടിക് ടോക് പ്രചാരം നേടിയതും അതുകൊണ്ടുതന്നെയാണ് . ദശലക്ഷങ്ങൾക്കിടയിൽ പെട്ടെന്ന് പ്രശസ്തി നേടിക്കൊ ടുക്കുന്ന തരത്തിലാണ് അതിൻറ അൽഗരിതം . ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള നിർമിതി . പ്രൊഫൈലിൽ ഇൻസ്റ്റ ഗ്രാം , യൂട്യൂബ് എന്നിവയുടെ അക്കൗണ്ടുകൾ ചേർക്കാനുള്ള സംവിധാനം നേരത്തെ ടിക് ടോക് ഏർപ്പെടുത്തിയിരുന്നു . ആ സംവിധാനമാണ് ഇപ്പോൾ ടിക് ടോക് നിർമാതാക്കൾക്ക് അനുഗ്രഹമായത് . സൗഹൃദം തുടരാൻ ഈ രണ്ട് പ്ലാറ്റ്ഫോമു കളിലേക്ക് ക്ഷണിച്ചുകൊണ്ട് ഉപയോക്താക്കളു ടെ അറിയിപ്പുകൾ ടിക് ടോക്കിലും മറ്റ് സാമൂഹി കമാധ്യമങ്ങളിലും വൻതോതിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . അപ് ലോഡ് ചെയ്ത വീഡിയോകൾ ശേഖ രിച്ച് പുതിയ മാധ്യമങ്ങളിലേക്ക് മാറ്റുന്ന തിരക്കി ലാണ് പലരും.

"ആപ്പ് സ്റ്റോറുകളിൽ നമ്മളുപയോഗിക്കുന്ന " ചൈനക്കാരായ ഒട്ടേറെ ആപ്പുകൾ ഇനിയുമുണ്ട് . ജനകീയമാണ് പലതും . സുരക്ഷാ ചോദ്യങ്ങളുന്നയിക്കുന്നവ ഇനിയുമുണ്ട് . അതുകൊണ്ടുതന്നെ 59 എണ്ണത്തിന്റെ ഈ പട്ടിക അന്തിമമാകാനിടയില്ല"

കുറവുകൾ നികത്താൻ

 നിരോധിച്ച ആപ്പ്സ്  പകരക്കാർ 
 TikTok Chingari, Mitron, Dubsmash, Instagram.. etc
 Halo,Wigo,  Kwai,We meet, U Video,Likee Youtube, Snapchat, Instagram 
 Shareit, Xender Google Files go, Super Beem, Jio Switch, Airdrop (Apple)
 UC browser, CM browser, APUS browser Chrome, Mozzilla, Edge
 Wechat Snapchat, Telegram,Whatsapp
 Beautyplus, Wonder camera, Selfiecity,  B612
 ES File Explorer  Files by Google, 
 Shein Myntra
 Baidu Translator  Google Translator 
 Club Factory Flipkart, Amazon
 Baidu Map Google Maps
 Newsdog, UC News, QQ News Google News


സ്വന്തം വീഡിയോകൾ അതിസമർഥമായി എഡിറ്റുചെയ്ത് ഭംഗി വർധിപ്പിക്കാനുള്ള ഫിൽട്ടറുകളും ഇഫകുകളുമെല്ലാമാണ് ടിക് ടോക്കിനെ ഇത്രയേറെ ജനപ്രിയമാക്കിയത് . ഇവയെല്ലാം ചേർന്ന് ആപ്പുകൾക്കുവേണ്ടി തിരയു ന്ന ആരാധകരെ കൊണ്ടെത്തിക്കുന്നത് ചിംഗരി  ( CHINGARI ) , മിത്രോം ( Mtiron ) എന്നീ രണ്ട് ആപ്പുകളിലേക്കാണ് . ടിക്ടാക്കിൻറ ഇന്ത്യൻ പതിപ്പ് എന്നവ കാശപ്പെടുന്ന ആപ്പുകളും ഒരുദിവസംകൊണ്ട് വൻതോതിൽ ഡൗൺലോഡ് ചെയ്യപ്പെട്ടു . ഡൗൺലോഡിൽ വൻ കുതിച്ചുചാട്ടമുണ്ടായ ചിംഗാരി ആപ്പ് ഇതുവരെ 25 ലക്ഷം പേരുടെ കൈവശമുണ്ട് . ടിക് ടോക്കിൻറ മാതൃകമ്പനിയായ ബൈറ്റ് ഡാൻ സിൽ നിന്നുള്ള ഹലോ , വിഗോ വീഡിയോ , ക്വായ് , വിമേറ്റ് , ക്യൂ വീഡിയോ , ലൈക്കീ തുടങ്ങിയ ആപ്പു കൾ ഏറിയും കുറഞ്ഞും സമാനസ്വഭാവം കാഴ്ച വെക്കുന്നവയാണ് . ഇൻസ്റ്റഗ്രാമിൻറ ഐ.ജി. ടി.വി. സംവിധാനം , യൂട്യൂബ് , സ്നാപ്ചാറ്റ് തുടങ്ങിയവകൊണ്ട് ഈ ആപ്പുകളുടെ കുറവ് നികത്താനാകും . ചെറുവീഡിയോ സ്വഭാവത്തിലുള്ള ഇൻസ്റ്റഗ്രാമിൻറ റീൽസ് , അമേരിക്കയിൽ ഫെ യ്സ്ബുക്ക് അവതരിപ്പിച്ച ലാസ്റ്റോ തുടങ്ങിയവ പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെത്തുമെന്നും വാർത്തകളുണ്ട്.


പട്ടിക അന്തിമമാവില്ല 

ഷവോമി എന്ന , ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ സ്മാർട്ട്ഫോൺ കമ്പനിയുടെ എം.ഐ. കമ്യൂണിറ്റിയടക്കം ഒട്ടേറെ ആപ്പുകൾക്ക് കൃത്യമായ പകരക്കാരില്ലെങ്കിലും അതൊന്നും ഒരു വലിയ ഇല്ലായ്മയാകില്ല . ക്ലീൻ മാസ്റ്ററും ഡിയു ബാറ്ററി സേ വറുമില്ലെങ്കിലും പകരക്കാർ ഒട്ടേറെയുണ്ട് . വിവാ വീഡിയോ എഡിറ്റർ പ്രശസ്തമാണെങ്കിലും ഇൻഷോട്ടുപോലുള്ള സമാന ആപ്പുകൾ കണ്ടെത്താനാകും . വി ചാറ്റിൻറ കുറവ് വാട്സാപ്പും ടെലഗ്രാമുമൊ ക്കെ നികത്തും . കണ്ടുസംസാരിക്കാനും സൗഹൃദം പങ്കിടാനുമൊക്കെയുള്ള ആപ്പുകളിൽ വാട്സാ പ്പും സ്റ്റെപ്പുമൊക്കെയുള്ളപ്പോൾ ഇതേസൗകര്യം തരുന്ന മറ്റ് ആപ്പുകളുടെ നിരോധനം പ്രതിസ ന്ധി സൃഷ്ടിക്കില്ല .

ബദലുകൾ 

ഡേറ്റ ഉപയോഗിക്കാതെ വലിയ ഫയലുകൾ കൈമാറാനുള്ള ഫയൽ ഷെയറിങ് സംവിധാനം സ്മാർട്ട് ഫോണിലെ മറ്റൊരു അവിഭാജ്യഘടകമാണ് . ഈ മേഖലയിൽ പ്രമുഖരായ ഷയർഇറ്റും എക്സെൻഡറും സർക്കാർ നിരോധിച്ച പട്ടികയിലുണ്ട് . സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലാതെ ആൻ ഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഫയലുകൾ കൈമാറാൻ ഗൂഗിൾ ഫയൽസ് ഗോയും സൂ പ്പർ ബീമും ജിയോ സ്വിച്ച് പോലുള്ള നിരവധി ആപ്പുകളുമുണ്ട് . ആപ്പിൾ ഉപയോക്താക്കൾക്കായി ക്കായി അവരുടെത ന്നെ എയർ ഡ്രോപ്പ് സംവിധാനമുണ്ട് . രേഖകളുടെ ചിത്രം മൊബൈലിൽ സ്കാൻ ചെയ്ത് സൂക്ഷിച്ചുവെക്കാൻ ഒട്ടേറെ ആപ്പുകളു ണ്ടെങ്കിലും ജനപ്രിയമായത് ചൈനക്കാരനായ കാം സ്‌കാനറാണ് . പ്രധാന ടെക് കമ്പനികളിൽനിന്നുള്ള അഡോബ് സ്കാൻ , മൈക്രോസോഫ്റ്റ് ഓഫീസ് ലെൻസ് തുടങ്ങിയവ കൃത്യമായ പകരക്കാരാണ് . ആപ്പ് സ്റ്റോറുകളിൽ കാശുകൊടുത്തും അല്ലാതെയും ഉപയോഗിക്കാവുന്ന ഒട്ടേറെ സമാനആപ്പുകൾ ലഭ്യമാണ് . ഇന്ത്യയിൽ അത്രയേറെ പ്രചാരമില്ലാത്ത ഒട്ടേറെ ആപ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിൻറെ പേരിൽ നിരോധനപ്പട്ടികയിൽ ഉണ്ട്. 


"ഗൂഗിൾ മാപ്പും ആപ്പിൾ മാപ്പുമുള്ളപ്പോൾ ബെഡു മാപ്പിനു പിന്നാലെ പോകേണ്ടതില്ല "


അത്തരത്തിലൊന്നായ ബെഡു ട്രാൻസ്ലെറ്റ് റ്ഗൂഗിൾ ട്രാൻസ്ലേറ്റിനോളമെത്തില്ല . ഗൂഗിൾ മാപ്പും ആപ്പിൾ മാപ്പുമുള്ളപ്പോൾ ബെഡു മാ പ്പിനുപിന്നാലെ പോകേണ്ടതില്ല . ഇ -കൊമേഴ്സ് മേഖലയിലുള്ള രണ്ട് ആപ്പു കളും നിരോധിച്ചിട്ടുണ്ട് . സ്ത്രീകളുടെ തുണിത്ത രങ്ങളും മറ്റും വിൽക്കുന്ന ഷെയ്ം ക്ലബ്ബ് ഫാ ക്ടറിയും . ഷെയ്നിന് മിന്ത്രയടക്കം ഒട്ടേറെ പകരക്കാരുണ്ട് . ആദായവിൽപ്പനയിൽ സുപ്രസിദ്ധി യും ഗുണനിലവാരത്തിൽ ഇടയൊക്കെ കുപ്രസിദ്ധിയും നേടിയ ആപ്പാണ് ക്ലബ്ബ് ഫാക്ടറി . Flipkart അടക്കം കാക്കത്തൊള്ളായിരം ഇന്ത്യൻ ഇ - കൊമേഴ്സ് സ്ഥാപനങ്ങളുള്ളപ്പോൾ ഈമേഖലയിലെ നിരോധനം ഒരു വിഷയമല്ല . 2 ജി കാലത്ത് തഴച്ചുവളർന്ന ചൈനക്കാരനാണ് യുസി ബ്രൗസർ . കുറഞ്ഞ ഡേറ്റാവേഗത്തിലും ഒളിഞ്ഞിരുന്നുപോലും ( ഇൻകോഗ്നിറ്റോ ) നെറ്റിൽ പരതാൻ കഴിയുന്ന ഗൂഗിൾ ക്രോമും എഡ്‌ജും  ഫയർഫോക്സം മുതൽ തനി ഇന്ത്യക്കാരായ എപിക് പ്രൈവസി ബ്രൗസറും ജിയോ ബ്രൗസറുമൊക്കെയുള്ളപ്പോൾ യുസി ബ്രൗസറിന്റെ കുറവ് ഒരുകുറവല്ല .

Post a Comment

0 Comments

Top Post Ad

Below Post Ad