Zoom ആപ്പിന് ആപ്പിട്ട്‌ ജിയോ മീറ്റ് (JioMeet) , റിലയൻസ് ജിയോ വീഡിയോ കോൺഫറൻസ് ആപ്പ് പുറത്തിറക്കി

പുതിയ വീഡിയോ കോൺഫറൻസ് ആപ്പ് പുറത്തിറക്കി റിലയൻസ് ജിയോ. ജിയോ മീറ്റ് ( JioMeet ) എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Zoom ആപ്പിന് ഇത് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ 'വോക്കൽ ഫോർ ലോക്കൽ' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയത് എന്ന് റിലയൻസ് അറിയിച്ചു. ഏതായാലും പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ജിയോ മീറ്റിന് വൻ സ്വീകാര്യത ലഭിക്കുകയും അതേ സമയം Zoom ആപ്പ് ഉപയോഗിക്കുന്നവരിൽ വൻ ഇടിവും ഉണ്ടായിരിക്കുന്നു. Zoom ആപ്പിലെ എല്ലാ സംവിധാനങ്ങളും ജിയോ മീറ്റിൽ ലഭ്യമാണ്. ഒരേ സമയം 100 പേരുമായി വീഡിയോ കോൺഫറൻസ് ചെയ്യാനും 10 വീഡിയോ കോൾ വരെ ചെയ്യാനും ഇതിൽ സംവിധാനം ഉണ്ട്.

ജിയോ മീറ്റ് ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ്, SIP/H.323 എന്നിവയിൽ ലഭ്യമാണ്. Zoom ആപ്പുമായി വളരെ സാമ്യം ഉള്ളതിനാൽ ജിയോ മീറ്റ് വൻ മത്സരം നേരിടേണ്ടി വരുമെന്നതിൽ സംശയമില്ല. ഇതിനോടകം ഒരുലക്ഷം പേരാണ് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

Zoom ആപ്പുമായി മത്സരം നേരിടണം എന്ന് അറിയാമായിരുന്നിട്ടും ജിയോ മീറ്റ് ആപ്പിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതായത് സൈൻ അപ് ചെയ്യാൻ കുറച്ച് കഷ്ടപ്പെടും. നിലവിലുള്ള ഒരു ജിയോ മീറ്റ് ഉപയോക്താവിന്റെ invite code ഉപയോഗിച്ചോ അല്ലെങ്കിൽ Jiomeet.support@jio.com എന്നതിലേക്ക് invite code നായി അപേക്ഷ അയക്കുകയോ വേണം. ഉപയോക്താവിന്റെ വിവര സുരക്ഷ കണക്കിലെടുത്താണ് ഇത്തരം വേറിട്ട സവിധാനം.

ജിയോ മീറ്റ് Zoom ആപ്പിന് ഒപ്പം google Meet ഇൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം ഈയിടെ google meet 16 പേർക്ക് വരെ തൽസമയം സംവദിക്കാനുള്ള അവസരം ഒരുക്കി കൊറോണ കാലാത്തെ ഒന്നമാൻ ആവനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്.

എന്നൽ zoom നെയും Google  Meet നെയും നേരിടാൻ എല്ലാവിധ തന്ത്രങ്ങളും മെനഞ്ഞ് തന്നെയാണ് ജിയോ മീറ്റ് എത്തിയിരിക്കുന്നത് എന്നാണ് അറിയുന്നത്. എത്രപേർക്ക് വേണമെങ്കിലും 24 മണിക്കൂറും തടസങ്ങൾ നേരിടാതെ ജിയോ മീറ്റ് ഉപയോഗിക്കാൻ കഴിയും എന്നാണ് പ്ലേ സ്റ്റോര്‍ ഡിസ്കൃപ്ഷൻ ഇൽ ജിയോ മീറ്റ് അവകാശപെടുന്നത്. ഉപയോക്താവിന് ഗ്രൂപ്പുകൾ ഉണ്ടാക്കാനും സ്റ്റാർട്ട് കോൾ , ചാറ്റിംഗ് എന്നിവ ഒറ്റ ക്ലിക്കിൽ കഴിയും എന്നതും വെയ്റ്റിംഗ് റൂം ഉണ്ടാക്കാൻ കഴിയും എന്നതും ഇതിലെ പ്രത്യേകത ആണ്. ഉപയോക്താവിന്റെ അനുവാദമില്ലാതെ ആർക്കും കോൺഫറൻസ് ഇൽ പങ്കെടുക്കാൻ കഴിയില്ല എന്നതാണ് വെയ്റ്റിംഗ് റൂമിന്റെ പ്രത്യേകത. ഏതായാലും വരും ദിവസങ്ങളിൽ ഡിജിറ്റൽ രംഗത്ത്  ജിയോ മീറ്റ് രാജ്യത്തിന് അഭിമാന ഭാജകമായി മാറുമെന്നതിൽ സംശയം ഇല്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad