കുടുംബശ്രീ വഴിയുള്ള ലാപ്ടോപ്പ് വിതരണം, ഇനി 500 രൂപയ്ക്ക് ലാപ്ടോപ് വാങ്ങാം.

Kudumbasree-laptop-500rs


കുടുംബശ്രീ വഴിയുള്ള ലാപ്ടോപ്പ് വിതരണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു, ഇനി 500 രൂപയ്ക്ക് ലാപ്ടോപ് വാങ്ങാം.
കെഎസ്എഫ്ഇയും, കുടുംബശ്രീയും ഒത്തുചേർന്ന് കൊണ്ട് വിദ്യാശ്രീ എന്ന പദ്ധതിയിലൂടെ ലാപ്ടോപ് വിതരണത്തെ കുറിച്ചുള്ള കാര്യങ്ങൾ മുൻപ് തന്നെ മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു, എന്നാൽ അതിൻറെ നടപടികൾ ഇപ്പോൾ ആയിരിക്കുകയാണ്, ആദ്യഘട്ടത്തിൽ രണ്ട് ലക്ഷം വിദ്യാർഥികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കാൻ പോകുന്നത്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള സ്ത്രീകളുടെ മക്കൾക്കായിരിക്കും ഇങ്ങനെയൊരു ലാപ്ടോപ്പ് ആനുകൂല്യം ലഭിക്കുക, സി.ഡി.എസിനാണ് ഇതിനായിട്ടുള്ള അപേക്ഷകൾ നൽകേണ്ടത്.


കെ.എസ്.എഫ്.ഇയിൽ 15,000 രൂപയുടെ ഒരു സ്കീം മുഖാന്തരമാണ് ഇങ്ങനെയൊരു ലാപ്ടോപ് ലഭിക്കുന്നത്, 500 രൂപ മാസ അടവ് ഉണ്ടായിരിക്കും, അപ്പോൾ അയൽകൂട്ടത്തിലുള്ള താല്പര്യമുള്ള സ്ത്രീകൾ ഈ പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്, ഭാഗമായി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു സുഗമ സേവിങ് അക്കൗണ്ട് കൂടി അവിടെ തുടങ്ങണം, ആ അക്കൗണ്ടിലേക്കാണ് പ്രതിമാസം 500 രൂപ നൽകേണ്ടത്. അപ്പോൾ ഇങ്ങനെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം നിങ്ങളുടെ അതാത് അയൽക്കൂട്ടത്തിന് ലഭിക്കുന്നതാണ്.


ഇതിൽ ഭാഗമായവർക്ക് ഒന്നില്ലെങ്കിൽ ലാപ്ടോപ് ആവശ്യമുള്ളവർക്ക് സർക്കാരിൻറെ വക സ്കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുള്ള വളരെ കുറച്ച് ആപ്ലിക്കേഷനുകളും ഇൻറർനെറ്റ് സൗകര്യവുമുള്ള ഒരു ലാപ്പ്ടോപ് നൽകുന്നു, അല്ലെങ്കിൽ ഈ 15000 രൂപ നിങ്ങൾക്ക് നൽകിക്കൊണ്ട് നിങ്ങൾക്ക് തന്നെ ലാപ്ടോപ്പ് വാങ്ങാവുന്നതാണ്. 


പിന്നെ പ്രതിമാസം കൃത്യമായി തുക അടയ്ക്കുന്നവർക്ക് സബ്സിഡി കെ.എസ്.എഫ്.ഇ നൽകുന്നു, അതായത് 1 മുതൽ 9 അടവുകൾ കഴിഞ്ഞു പത്താമത്തെ അടവ് കെഎസ്എഫ്ഇ അടക്കും, അതുകഴിഞ്ഞ് 11 മുതൽ 19 അടവ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇരുപതാമത്തെ അടവ് കെഎസ്എഫ്ഇ നൽകുന്നതാണ്, പിന്നെ 21 മുതൽ 29 അടവിനു ശേഷം മുപ്പതാമത്തെ അടവു കെഎസ്എഫ്ഇ അടക്കുന്നതാണ്. അങ്ങനെ വരുമ്പോൾ 1500 രൂപ നിങ്ങൾക്ക് സബ്സിഡി ലഭിക്കും.


പിന്നെ നിങ്ങൾക്ക് ഒരു നിക്ഷേപമെന്ന രീതിയിൽ ഈ പദ്ധതിയെ തുടർന്നു കൊണ്ടുപോകാൻ സാധിക്കും, അതായത് ഈ 30 അടവിന് ശേഷം വീണ്ടും ഇതിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിക്ഷേപ പലിശ ലഭിക്കുന്നതായിരിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad