രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ 6 ഭക്ഷ്യ വസ്തുക്കൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക്കും, സാനിറ്റെസറും പോലെ തന്നെ അനിവാര്യമായ ഒന്നാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പോഷകാഹാരങ്ങൾ. ഈ പ്രത്യേക സാഹചര്യത്തിൽ ആഹാരത്തിൽ ഉൾപ്പെടുത്താനായി 6 ഭക്ഷ്യ വസ്തുക്കൾ നിർദ്ദേഷിച്ചിരിക്കുകയാണ് FFSAI ( ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ).

1.വാല്‍നട്ട്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുതാണ് വാല്‍നട്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വാല്‍നട്ടിന് കഴിവുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും. ഡിപ്രഷന്‍ അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും വാല്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

2. റാഗി

ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിലൊന്നാണ് റാഗി. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ റാഗി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണ പദാര്‍ത്ഥമാണ്. കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് റാഗി.

3. തുവരപ്പരിപ്പ്

പയറുവര്‍ഗങ്ങളില്‍ ഏറ്റവും അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തുവരപ്പരിപ്പ്. കാര്‍ബോഹൈഡ്രേറ്റും ഫൈബറും പ്രോട്ടീനും ഫോസ്ഫറസുമെല്ലാം തുവരപ്പരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഇവ വളരെ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരുടെ അളവിനെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

4. നിലക്കടല

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് നിലക്കടല. വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം, മാംഗനീസ് എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും നിലക്കടല സഹായകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. നാഡിരോഗങ്ങള്‍, മറവി രോഗം എന്നിവയെ തടയാനും നിലക്കടലയ്ക്ക് കഴിവുണ്ട്.

5. പഴം

വിറ്റാമിനകളുടെയും കാത്സ്യത്തിന്റേയും കലവറയാണ് പഴങ്ങള്‍. ആന്റി ഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമായ പഴം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച ഇല്ലാതാക്കാനും പഴം കഴിക്കുന്നത് പ്രയോജനപ്രദമാണ്.

6. ഗോതമ്പ്

ഏറ്റവും കൂടുതല്‍ പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഗോതമ്പ്. വിറ്റാമിന്‍ ബി 12 ഗോതമ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഗോതമ്പ് ദഹനശേഷി വര്‍ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും വളരെ നല്ലതാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad