കണ്ണൂർ സർവകലാശാല ഡിഗ്രീ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലേക്ക് ഡിഗ്രീ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക്‌ ഇപ്പൊൾ ഓൺലൈനായി അപേക്ഷിച്ച് തുടങ്ങാം.

ഓഗസ്റ്റ് 27 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. ഓൺലൈൻ വഴി ആണ് അപേക്ഷ ഫീസ് അടക്കേണ്ടത്. ഹയർ സെക്കൻഡറി ,വി എച്ച് എസ് ഇ വിദ്യാർത്ഥികളിൽ സേ പരീക്ഷ പാസ് ആയവർക്കും സി ബി എസ് ഇ കമ്പാർട്ട്മെന്റ് പരീക്ഷ എഴുതി ജയിചവർക്കും അപേക്ഷിക്കാവുന്നതാണ്.

ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് 420 രൂപയാണ് ഫീസ്, എസ് സി / എസ് ടി വിദ്യാർത്ഥികൾ 250 രൂപ അടച്ചാൽ മതിയാകും.

ഓൺലൈൻ അപേക്ഷയുടെ രേഖകളും പകർപ്പും സർവകലാശാലയിലേക്ക്‌ അയക്കേണ്ടതില്ല. ഇവ പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.

Post a Comment

0 Comments

Top Post Ad

Below Post Ad