വിദ്യാർഥികൾക്ക് 7000 രൂപയുടെ സ്‌കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം.

 

കേരളത്തിലുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ് ആനുകൂല്യത്തിനുള്ള അപേക്ഷകളാണ് ഇപ്പോൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. അപേക്ഷ വെക്കുന്ന ഏകദേശം 95 ശതമാനം വിദ്യാർഥികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കാരണം ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വെച്ച് തന്നെയാണ് ഇത്തരത്തിലുള്ള അപേക്ഷകൾ പരിശോധിക്കുക.

  • ആർക്കൊക്കെ ഈ സ്‌കോളർഷിപ് ലഭിക്കും?

പോസ്റ്റ് മെട്രിക് സ്കോളർഷിപിനുള്ള പ്ലസ് വൺ വിദ്യാർത്ഥികളുടെ അപേക്ഷകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്.

നിലവിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്‌ ഈ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. ഇനി എംഫിൽ പിഎച്ച്ഡി പഠിക്കുന്ന വിദ്യാർഥികൾ ആണെങ്കിൽ അവർക്ക് ഹോസ്റ്റൽ അലവൻസ് ആയിരിക്കും ലഭിക്കുക. നമുക്കറിയാം ജീവിത സാഹചര്യങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്ന്. എങ്കിൽപോലും പോസ്റ്റ് മെട്രിക് പദ്ധതിയിലേക്ക് അപേക്ഷ വെച്ച് കഴിഞ്ഞാൽ ഈ ഒരു സ്കോളർഷിപ്പ് മാത്രമായിയിരിക്കും നിങ്ങൾക്ക്‌ ലഭിക്കുക.


  • ശ്രദ്ധിക്കേണ്ട വസ്തുതകൾ

ഈ ഒരു സ്കോളർഷിപ്പിന് അപേക്ഷ വെച്ച് കഴിഞ്ഞാൽ മറ്റേതൊരു സ്കോളർഷിപ് ലഭിക്കുന്നതിനും അർഹത ഇല്ലാതാകുമെന്നതാണ്. കാരണം നമ്മുടെ ആധാർ നമ്പർ നമ്മൾ നാഷണൽ പോർട്ടലും ആയി പങ്കുവയ്ക്കുകയാണ് ചെയ്യുന്നത് . നിലവിൽ ഇതിൽ അപേക്ഷ വച്ചു കഴിഞ്ഞാൽ 95 ശതമാനത്തോളം വരുന്ന വിദ്യാർഥികൾക്ക് തന്നെ സ്കോളർഷിപ്പ് തുക ലഭിക്കും. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ കൂടിയാണ് ഈ ഒരു പദ്ധതി നടപ്പിലാക്കുന്നത്.

പ്ലസ് വൺ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ടെസ്റ്റ്‌ ബുക്കുകൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്സ് ടു വരെയുള്ള മുഴുവൻ ടെക്സ്റ്റ്‌ബുക്കുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. 

എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ്സ് ടു വരെയുള്ള എല്ലാ വിഷയത്തിന്റെയും പാഠഭാഗങ്ങളിലെ  ചോദ്യങ്ങളും ഉത്തരങ്ങളും ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. 

  • പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ പ്ലസ് വണ്ണിന്റെ ട്രയൽ അലോട്ട്മെന്റ് ഒക്കെ ആരംഭിക്കുന്ന സാഹചര്യമായതിനാൽ ഒക്ടോബർ 31 വരെ സമയമുണ്ട്. അതുമാത്രമല്ല, ഇപ്പോൾ ബിരുദ, ബിരുദാനന്തര കോഴ്സുകൾ കൂടി ഉള്ളതിനാൽ ആ സമയത്ത്‌ അതായത് ഒക്ടോബർ അവസാനത്തോടുകൂടി ഡിഗ്രി, പിജി കോഴ്സുകളുടെ അപേക്ഷ ആയില്ലെങ്കിൽ വരും സമയത്തേക്ക് വീണ്ടും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ സമയം നീട്ടി വയ്ക്കുന്നതാണ്. ഈ കാര്യം കൂടി നിങ്ങൾ ഒന്നു ഓർത്തു വയ്ക്കുക. എങ്കിൽ കൂടി ഈ സമയം ബന്ധപ്പെട്ട പ്രമാണങ്ങൾ എല്ലാം ക്രമീകരിച്ചു വയ്ക്കാവുന്നതാണ്. ഇൻകം സർട്ടിഫിക്കറ്റ് ആവശ്യമായതുകൊണ്ടുതന്നെ അക്ഷയ ജനസേവന കേന്ദ്രങ്ങളിലൂടെ അപേക്ഷ വയ്ക്കാവുന്നതാണ്. അത്തരം രേഖകൾ ഇപ്പോൾ തന്നെ സ്വരൂപിച്ച് വയ്ക്കുകയാണെങ്കിൽ അപേക്ഷിക്കുന്ന സമയത്ത് വളരെ എളുപ്പമായിരിക്കും.

ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നാൽ ഈ ഒരു പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ പരിധിയിൽപ്പെടുന്ന കോഴ്സുകളും ലഭിക്കുന്ന തുകയുമാണ്.


  • വിവിധ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുകയും മാനദണ്ഡങ്ങളും 

പ്ലസ് വൺ - 7000 രൂപ 

പ്ലസ് ടു - 7000 രൂപ 

+ ഫോർ ഹോസ്റ്റൽ സ്റ്റുഡന്റസ് അലൊവൻസ് 380 രൂപ. 

ഡിഗ്രി - 3000 രൂപ 

പോസ്റ്റ്‌ ഗ്രാജുവേഷൻ - 3000 രൂപ 

+ ഫോർ ഹോസ്റ്റൽ സ്റ്റുഡന്റസ് അലൊവൻസ് 570 രൂപ. 

പ്രതിമാസം പത്ത് മാസത്തേക്ക് 8000 രൂപ 

എം. ഫിൽ /പി.എച്ച്.ഡി - പ്രതിമാസം 1200 രൂപ.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലഭിക്കുക 7000 രൂപയായിരിക്കും. അതോടൊപ്പം തന്നെ ഡിഗ്രി കോഴ്സുകൾക്കും പിജി കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർഥികൾക്ക് 3000 രൂപയും ആയിരിക്കും മെയിന്റനൻസ് അലവൻസായി ലഭിക്കുക. അതുകൂടാതെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർഥികൾക്കാണ്. പ്ലസ് വൺ, പ്ലസ് ടു വിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ ലഭിക്കുക 380 രൂപയായിരിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുക 570 രൂപയാണ്‌ കൂടുതൽ ലഭിക്കുക.


എംഫിൽ, പിഎച്ച്ഡി എടുത്തു ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1200 രൂപ മാസം ലഭിക്കും. പത്തു മാസത്തേക്ക് ഈ ഒരു തുക ലഭിക്കുകയാണെങ്കിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ഏകദേശം 8000 രൂപ ആയിരിക്കും ലഭിക്കുക. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നതാണ് . അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ടിലെയും ആധാർ കാർഡിലെയും അപേക്ഷ വെക്കുന്നതിൽ വെക്കുന്ന പേരും ഒന്ന് തന്നെ ആയിരിക്കണം എന്ന വസ്തുതയുണ്ട്.


പേര് വ്യത്യസ്തം ആണെങ്കിൽ നിങ്ങളുടെ തുക ചിലപ്പോൾ തടസ്സപ്പെടാൻ സാധ്യത ഉണ്ട്. അതോടൊപ്പം തന്നെ ഈ 95 ശതമാനത്തിൽ 30% പെൺകുട്ടികൾക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നതാണ്. ഇതിൽ അപേക്ഷ വയ്ക്കാനായി ജനസേവ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാവുന്നതാണ്. ജനറൽ വിഭാഗത്തിൽ പെടുന്നവർക്കും ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവർക്കും ആണ് ഈ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷിക്കാവുന്നത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad