POCO M2 Review in Malayalam | POCO M2 മലയാളം റിവ്യൂ

ഫ്ലിപ്കാർട്ട് ഇൽ നിന്നും സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് 12 മണി മുതൽ   POCO M2  വാങ്ങാൻ കഴിയും (₹10999,₹12499)
POCO തങ്ങളുടെ നാലാമതൊരു ഫോൺ കൂടി ഇന്ന് ഇന്ത്യയിൽ പുറത്തിറക്കി.POCO M2 എന്ന പേരിലാണ് പുതിയ മോഡൽ ഇറക്കിയിരിക്കുന്നത്.ഇതിന് മുന്നേ POCO മൂന്നു സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽ ഇറക്കിയത്.അവ POCO F 1, POCO X2, POCO M2 Pro എന്നിവയാണ്. ഈ മൂന്നു സ്മാർട്ട് ഫോണുകളും മികച്ച വിജയം തന്നെ ഇന്ത്യയിൽ നേടിയിട്ടുണ്ട്.ഇവയിൽ ഏറ്റവും വലിയ വിജയം കൈവരിച്ചത് ആദ്യ പുറത്തിറക്കിയ POCO F 1 ആണ്.പിന്നെ 20000 രൂപയിൽ താഴെ വിലയുള്ള POCO X2,അതിനു ശേഷം POCO M2 Pro, M2 Pro ഇപ്പോഴും നല്ല രീതിയിൽ വിറ്റയിഴുന്നുണ്ട്.

POCO M2 വിൻെറ വില
6GB RAM , 64 GB internal memory - ₹10999.
6GB RAM, 128 GB internal memory - ₹12499

POCO M2 വിന്റെ പ്രത്യേകതകൾ
ഇതിന്റെ ഡിസ്പ്ലേ 6.53 (16.58 CM)  ഇഞ്ചിന്റെ ഫുൾ HD+ ഡിസ്പ്ലേ ആണ്.സാധാരണ പോകോയ്ക്ക്‌ HD ഡിസ്പ്ലേ ആണ് ഉണ്ടാവുക. ഇന്നാൽ POCO M2  വിൽ Full HD+ നൽകിയിരിക്കുന്നു എന്നത് തന്നെ വലിയ സവിശേഷത ആണ്.അതുപോലെ MediaTek ന്റെ helio 
G80 എന്ന മികച്ച ഒരു ഗെയിമിംഗ് പ്രോസസർ തന്നെ ഈ ഒരു പ്രൈസ് റേഞ്ചിൽ നൽകിയിട്ടുണ്ട്.അതുപോലെ ഇതിന്റെ ബെയിസ് RAM 6 GB ആണ്.128 GB യാണ് ഇന്റേണൽ മെമ്മറി സ്റ്റോറേജ്.അതുപോലെ LPDDR4X RAM 
ആണ് ഇതിൽ ഉള്ളത്.അതുകൊണ്ട് തന്നെ 50 ശതമാനം വേഗം വർധിക്കാൻ കാരണമാകുന്നു.പിന്നെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാൻ പ്രത്യേകം സ്ലോട് ഉണ്ട്.ഇതിന്റെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത Dual Band Wifi ആണ്. അതുപോലെ രണ്ട് സിം കാർഡുകളിലും 4G സേവനം ലഭ്യമാണ് എന്നത് മറ്റൊരു പ്രത്യേകത ആണ്.

5000 Mah ബാറ്ററി ആണ് POCO M2 വിന്റെത്.18 W fast Charging സംവിധാനവും ഇതിൽ ലഭ്യമാണ്.

ക്യാമറാ യുടെ കാര്യത്തിൽ ഫോണിന്റെ ബാക്കിൽ 4 ക്യാമറാ കൾ ആണ് ഉള്ളത്. ഈ ഒരു പ്രൈസ് റേഞ്ചിൽ വരുന്ന ഫോണുകൾക്ക് സാധാരണ 3 ക്യാമറകൾ മാത്രമേ പിന്നിൽ ഉണ്ടാവാറുള്ളൂ.13mp+8mp+2mp+5mp എന്നിങ്ങനെയാണ് ബക്കിലേ ക്യാമറകൾ. സെൽഫി എടുക്കാൻ 8mp യുടെ ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇതിൽ വയർലെസ്സ് FM ആണുള്ളത്.അതായത് ഹെഡ്സെറ്റ് ഇല്ലാതെ തന്നെ FM പ്രവർത്തിക്കും.

Black,Blue,Red  നിറങ്ങളിൽ ആണ് POCO M2 ലഭിക്കുക.
ഇതിൽ IR blaster ഉണ്ടെന്നത് മറ്റൊരു പ്രത്യേകത ആണ്.ടിവി യുടെയും മറ്റും റിമോട്ട് ഫോൺ വഴി പ്രവർത്തിപ്പിക്കാൻ ഈ ഒരു സംവിധാനം വഴി കഴിയും.
 ഫോൺ ഡിസ്പ്ലേ ഗൊറില്ല പ്രൊട്ടക്ഷൻ ഉള്ളതാണ്.ഇതിന് ചെറിയ തോതിലുള്ള വെള്ളം പ്രതിരോധിക്കാൻ ശേഷിയുണ്ട്.ആൻഡ്രോയ്ഡ് 10 ഇല്‍‌ ആണ് POCO M2 പ്രവർത്തിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad