ഇനി വോഡഫോൺ ഐഡിയ ഇല്ല പകരം Vi (വി) പുതിയ ബ്രാൻഡ് നെയിം പ്രഖ്യാപിച്ചു | Vodafone Idea is now "Vi"

വോഡഫോൺ ഉം ഐഡിയയും ഇനി അറിയപ്പെടുന്നത് "വി" (Vi) എന്നായിരിക്കും. Vodafone എന്നതിലെ ഫസ്റ്റ് ലെറ്റർ "V" യും idea എന്നതിലെ ഫസ്റ്റ് ലെറ്റർ "i" യും കോർത്തിണക്കിയാണ് "Vi" (വി) എന്ന പുതിയ സോയോജി ബ്രാൻഡ് ഐഡന്റിറ്റി (Integrated Brand Identity) പുറത്തിറക്കിയത്.
ഇപ്പൊൾ ഈ പുതിയ ബ്രാൻഡ് ഐഡന്റിറ്റി പറയാൻ കൂടുതൽ എളുപ്പമുള്ള ഒന്നായിരുന്നു.മാത്രമല്ല ചുരുങ്ങുകയും ,വോഡഫോൺ നെയും ഐഡിയ യെയും ഒരുപോലെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.

തൽസമയം സംപ്രേഷണം ചെയ്ത ഒരു വെർച്വൽ കോൺഫറൻസിലാണ് ഡിജിറ്റൽ യുഗത്തിലേക്ക് വേണ്ടി ഈ ഒരു പുതിയ ഉദ്യമം പ്രഖ്യാപിച്ചത്.

2018 ഓഗസ്റ്റ് 31 ന്‌ നടന്ന വോഡഫോൺ, ഐഡിയ  ലയനത്തിന്റെ 2 വർഷത്തിന് ശേഷമാണ് വി (Vi) ബ്രാന്റ് നിലവിൽ വരുന്നത്.ഇതോട് കൂടി വോഡഫോൺ ഐഡിയ ലയനത്തിൻെറ അവസാന ഘട്ടം അഥവാ പൂർണ്ണത എന്ന് വേണം കരുതാൻ.
പുതിയ ബ്രാൻന്റിങ് വെബ്സൈറ്റിലും, ആപ്ലിക്കേഷനിലും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.മാത്രമല്ല സിം കാർഡുകൾ, ബില്ലുകൾ, പരസ്യ ബോർഡുകൾ എന്നിവ ഉൾപ്പെടെ  ബന്ധപ്പെട്ട എല്ലാ മേഖലയിലും "വി" (Vi) ബ്രാന്റ്‌ എന്നാണ് അറിയപ്പെടുക.

"വി" (Vi) പ്രഖ്യാപന ചടങ്ങിൽ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രവീന്ദർ താക്കർ (Ravinder Takkar) പറഞ്ഞത് ഇങ്ങനെയാണ്; "രണ്ട് വർഷങ്ങൾക്ക് മുൻപ് വോഡഫോൺ, ഐഡിയയും  ലയിച്ചു ഒന്നായി.അതിനുശേഷം ഞങൾ രണ്ട് വലിയ നെറ്റ്വർക്കുകൾ, ഞങ്ങളുടെ ഉപഭോക്താക്കൾ മറ്റ് പ്രക്രിയകൾ എന്നിവ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു.ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിൽ സുപ്രധാനമായ അർത്ഥം നൽകുന്ന ഒന്നായ "വി"(Vi) എന്ന ബ്രാൻഡ്  അവതരിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.ഭാരതീയർ ശുഭാപ്തി വിശ്വാസികളാണ്, ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരാണ്. ഈ യാത്രയിൽ അവരെ സഹായിക്കാൻ വിശ്വസനീയമായാ ഒരു പങ്കാളിയെ അവർ ഇഷ്ടപ്പെടും.ഈ വാഗ്ദാനം നിറവേറ്റാൻ ആണ് Vi ഉടലെടുത്തത്. മാത്രമല്ല ഉപഭോക്താവിന്റെ അഭിവൃദ്ധിക്ക് അവരെ സഹായിക്കുന്നതിനു, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രദ്ധ കേന്ദ്രീകരിക്കും" എന്നാണ് രവീന്ദർ തക്കർ പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ ടെലികോം ലയനത്തിന്റെ പൂർത്തീകരണം മാത്രമല്ല, 4G നെറ്റ്വർക്കിലെ നൂറുകോടി ഇന്ത്യക്കാർക്ക് "ലോകോത്തര ഡിജിറ്റൽ അനുഭവം"  എത്തിക്കുനനതിനുള്ള ഒരു യാത്ര ആരംഭിക്കുകയാണ് എന്നും തക്കാർ കൂട്ടിച്ചേർത്തു. 5G ആർകിടെക്ചറിന്റെ നിരവധി തത്വങ്ങൾ വിന്യസിക്കുന്നത് കാലത്തിനൊത്ത ഡിജിറ്റൽ നെറ്റ്വർക്ക്‌ ആകാൻ ബ്രാൻഡി നെ സഹായിച്ചു.
Vi ആപ്ലിക്കേഷനിൽ പുതിയ ലോഗോ കണ്ടെത്തിയതിന് ആളുകൾക്ക് ദിവസേന സമ്മാനങ്ങൾ നൽകുന്ന ഒരു ' ഹാപ്പി സർപ്രൈസ് ' പ്രോഗ്രാമും കമ്പനി വെളിപ്പെടുത്തി. കൂടാതെ ഉപഭോക്തക്കൾക്ക്‌ Vi application വഴി Vi tune സൃഷ്ടിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

Post a Comment

0 Comments

Top Post Ad

Below Post Ad