Realme 7 Review in Malayalam | Realme 7 മലയാളം റിവ്യൂ

15000 (14999) രൂപയിൽ താഴെ കിട്ടുന്നതിൽ ഏറ്റവും മികച്ച ഫോൺ ആണോ 
Realme 7 ? 
എല്ലാവരും ഇപ്പോഴും ഗൂഗിളിൽ ചോദിക്കുന്ന അല്ലെങ്കിൽ സെർച്ച് ചെയ്യുന്ന വിഷയമാണിത്.ഇനി ആരും ഇംഗ്ലീഷ് വാഴിച്ച് തല പുണ്ണാക്കേണ്ട.ഇനി മലയാളത്തിൽ വായിച്ചറിയൂ ഞങ്ങളിലൂടെ
(Visit: www.3rdshow.in).

സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ വിലയിൽ മികച്ച ഫോണുകൾ സമ്മാനിക്കുന്ന ഒരു മികച്ച ബ്രാൻഡ് ആണ് Realme.അതിനുള്ള ഉദാഹരണമാണ് അടുത്തിടെ പുറത്തിറക്കിയ Realme C series. Realme C12 & C 15 എന്നിവ തികച്ചും തുച്ഛമായ വിലയ്ക്ക് തന്നെയാണ് വിപണിയിൽ വന്നിട്ടുള്ളത്. സമാനമായ രീതിയിൽ തന്നെയാണ് Realme 7 series

Realme 6 & 6 Pro യുടെ പിൻഗാമി ആയാണ് Realme 7 & 7 Pro എത്തിയിരിക്കുന്നത്.
Realme 7ന്റെ വില ₹14999 രൂപയിൽ ആണ് ആരംഭിക്കുന്നത്.(6 GB RAM ,64GB storage)

 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 6GB  RAM, 128 GB internal Storage ഉം ഉള്ള 16999 രൂപ വിലവരുന്ന Realme 7 top-end മോഡലാണ് ഞാൻ ഉപയോഗിക്കുന്നത്. ഇതിൽ മൈക്രോ എസ്ഡി കാർഡും സപ്പോർട്ട് ആവുന്നതാണ്.
ഇതിൽ മുൻനിര സവിശേഷതകൾ മാത്രമല്ല, മികച്ച രൂപവും ഘടനയും Realme വാഗ്ദാനം ചെയ്യുന്നു.അതിനായി Realme 6 നേ അപേക്ഷിച് ബാറ്ററി, സ്ക്രീൻ,ക്യാമറാ മുതൽ ഹാർഡ്‌വെയർ വരെ കൃത്യമായ അവലോകനത്തോടെ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

Realme 7 Price - startings at ₹14999

മറ്റ് സവിശേഷതകൾ :-
MediaTek Helio G95 Processor, 8 GB RAM, 128 GB Storage,  64MP quad rear camera, 16MP selfie camera, 6.5- inch screen, 5000mAh battery, 30W fast Charging Support, Realme UI based on Android 10, side-mounted fingerprint sensor.

Realme 7 ഫോണിന്റെ ഏറ്റവും പ്രത്യേകത അതിന്റെ ബാറ്ററി പവർ തന്നെയാണ്.ഒരു തവണ ചാർജ് ചെയ്താൽ 1.5 ദിവസം വരെ അത് നീണ്ടുനിൽക്കും.മറ്റൊരു കാര്യം 30W SuperDart fast Charging Support മായാണ് ഇത് പ്രവർത്തിക്കുന്നത് എന്നതാണ്.അതിനാൽ ഫുൾ ചാർജ് ചെയ്യാൻ ഒരു മണിക്കൂർ മതിയാകും.
ക്യാമറയുടെ കാര്യത്തിലും Realme 7 മുന്നിട്ട് നിൽക്കുന്നു.

ആൻഡ്രോയ്ഡ് 10 ലാണ് Realme UI പ്രവർത്തിക്കുന്നത്. നാനോ സിം കാർഡുകൾ സ്വീകരിക്കുന്ന ഇരട്ട സിം(GSM,GSM) ഫോണാണ് Realme 7.
162.30 mm*75.40mm*9.40mm (ഉയരം*വീതി*കനം).ഭാരം 196.5 ഗ്രാം.മിസ്റ്റ് ബ്ലൂ,മിസ്റ്റ് വൈറ്റ് നിറങ്ങളിലാണ് Realme 7 പുറത്തിറക്കിയിരിക്കുന്നത്.

Realme 7 ലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ ;
WiFi 802.11 a/b/g/n/ac,
GPS, Bluetooth v5.00, USB Type-C, 3G,and 4G (with support for Band 40 used by some LTE networks in India). ഇതിലെ സെൻസറുകൾ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്/ മഗ്നെറ്റോമീറ്റർ, ഗൈറോസ്കോപ്പ്‌, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഫേസ് അൺലോക്ക് ഇതിൽ പിന്തുണയ്ക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad