വാക്സിൻ ബുക്ക്‌ ചെയ്യാൻ കഴിയുന്നില്ലേ? ഇനി വാട്സ്ആപ്പിലൂടെയും വേഗത്തിൽ സ്ലോട് കിട്ടും | കൂടുതൽ സൗജന്യ വാക്സിൻ സ്ലോട്ടുകൾ എളുപ്പത്തിൽ ബുക്ക്‌ ചെയ്യാം

vacccine


വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ ? ഇതാ അതിനൊരു പരിഹാരം കോവിൻ സൈറ്റിൽ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്യുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്തവർ എല്ലാ ദിവസവും വാക്‌സിൻ അപ്പോയിന്മെന്റ് ലഭിക്കുന്നതിന് വേണ്ടി കോവിൻ സൈറ്റിൽ കയറി ഇറങ്ങുകയാണ്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ അന്നേ ദിവസത്തെ വാക്‌സിൻ ബുക്കിങ് അവസാനിക്കുകയും നിരാശരായി മടങ്ങേണ്ടതായ അവസ്ഥ വരാറുണ്ട്. 

അതിനൊരു പരിഹാരമാണ് ഈ പോസ്റ്റിലൂടെ പറയാൻ പോകുന്നത്. നിലവിൽ വേഗത്തിൽ വാക്‌സിനേഷൻ സ്ലോട് കണ്ടെത്താനും ബുക്ക്‌ ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകളും വെബ്സൈറ്റും നിലവിലുണ്ട്. ഇത്തരം മികച്ച ആപ്പുകൾ പരിചയപ്പെടാം.

• ടെലിഗ്രാം ആപ്പ് വഴി വാക്‌സിൻ ലഭ്യത ഉടൻ മൊബൈലിൽ നോട്ടിഫിക്കേഷൻ ആയി അറിയാൻ, താഴെ നൽകിയിട്ടുള്ള ജില്ല സെലക്ട്‌ ചെയ്യുക. ടെലിഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.


1.Mashup Stack ഉം കേരള പോലീസ് സൈബർഡോമും ചേർന്ന് നിർമിച്ച 'വാക്‌സിൻഫൈൻഡ് '

പ്രത്യേകതകൾ :-

 


ഈ വെബ്സൈറ്റ് തുറക്കുന്നതോട് കൂടി കോവിൻ പോർട്ടലിൽ ദൃശ്യമാകുന്ന അടുത്ത 2 ആഴ്ചയിലെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ കഴിയും. മലയാളം ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന 11 ഇന്ത്യൻ ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ഇപ്പോൾ അവരുടെ പ്രാദേശിക ഭാഷയിൽ സ്ലോട്ടുകൾക്കായി തിരയാൻ കഴിയും. 

 ഒരു തവണ സംസ്ഥാനം, ജില്ലാ എന്നിവ തിരഞ്ഞെടുത്തത് ഒരു തവണ മാത്രം തിരഞ്ഞാൽ മതി. അടുത്ത തവണ നിങ്ങൾ സൈറ്റ് സന്ദർശിക്കുമ്പോൾ വീണ്ടും തിരയേണ്ടതില്ല. ഒരു ക്ലിക്ക് പോലും ചെയ്യാതെ നിങ്ങൾക്ക് ലഭ്യമായ എല്ലാ വാക്‌സിൻ സ്ലോട്ടുകളും ലഭ്യമാകും.  അടുത്ത രണ്ടാഴ്ചത്തേക്ക് വാക്‌സിൻ ;ലഭ്യമായ തീയതികൾ പെട്ടെന്ന് മനസ്സിലാക്കുന്നതിന് ചുവപ്പ് / പച്ച നിറങ്ങളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിനാൽ വേഗത്തിൽ ഒഴിവുള്ള തിയതി കണ്ടെത്തി ബുക്ക് ചെയ്യാനാവും. വാക്സിൻ ഫൈൻഡ് വെബ്സൈറ്റ് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

 പ്രവർത്തന രീതി :- 

പുതിയ വാക്‌സിൻ സ്ലോട്ടുകൾക്കായി സൈറ്റ് തുടർച്ചയായി കോവിൻ പോർട്ടൽ പരിശോധിക്കുകയും വാക്‌സിനുകൾ ലഭ്യമാകുമ്പോൾ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്നു. 

നിങ്ങളുടെ സ്ലോട്ടുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിനുള്ള വിദ്യകൾ :-

1 - ഫോണിന്റെ സ്ക്രീൻ ലോക്ക് ചെയ്യുന്ന സമയം "Never" എന്നോ അല്ലെങ്കിൽ പരമാവധി സമയമോ സെറ്റ് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത സ്ലോട്ടുകൾ ലഭ്യമാകുമ്പോൾ ഒരു അലാറം വഴി നിങ്ങളെ അറിയിക്കും. വെബ്സൈറ്റിലേക്ക് പോകാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ.

ഉദാഹരണത്തിന് Redmi Note 9 Pro യിൽ : Settings > Lock Screen & Password > Sleep > Never എന്നിങ്ങനെ സെറ്റ് ചെയ്യാം.

2 - നിങ്ങളുടെ മൊബൈൽ ഫോണിന്റെ ''Google Chrome'' ഹോം പേജിൽ ഈ വെബ്സൈറ്റ് ആഡ് ചെയ്‌ത് വെക്കുക. അതിനാൽ, അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ സ്ലോട്ട് ലഭ്യത അറിയാൻ കഴിയും. 

അതിനായി Chrome > Settings > Advanced > Homepage > Enter 'https://www.vaccinefind.in' എന്ന് ചെയ്യുക. 

ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വാക്‌സിൻ ലഭ്യത മനസ്സിലാക്കാനും, അത് കാരണമായി പെട്ടെന്ന് തന്നെ വാക്‌സിൻ ബുക്ക് ചെയ്യാനും സാധിക്കും. കോവിന് ഒഫീഷ്യൽ അപ്പ് രജിസ്റ്റർ ചെയ്യാനും ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

• WhatsApp വഴി കോവിഡ് വാക്സിൻ സ്ലോട്ട്  ബുക്ക് ചെയ്യാം


• ചുവടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ' MyGov Corona Helpdesk' നമ്പർ ഫോണിൽ സേവ് ചെയ്യുക

• ഈ നമ്പറിലേക്ക് വാട്സാപ്പിൽ ' Book Slot ' എന്ന് മെസേജ് ചെയ്യുക

• ഫോണിൽ ലഭിക്കുന്ന OTP വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക നിങ്ങളുടെ നമ്പറിൽ CoWin റജിസ്ട്രർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും . ആർക്കാണോ വാക്സിൻ ല്ലോട്ട് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്യുക ഇതിന് ശേഷം ലഭിക്കുന്ന നിർദേശങ്ങളിൽ വാക്സിൻ type പിൻ കോഡ് , സ്ഥലം , തീയതി എന്നിങ്ങനെ തിരഞ്ഞെടുത്ത് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം.വാട്സ്ആപ്പിലൂടെ സ്ലോട്  ബുക്ക്‌ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.2. കൊവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യ

ഡെവലപ്പർ ആയ അമിത് അഗർവാൾ ആണ് ഓപ്പൺ സോഴ്സ് വാക്‌സിൻ ട്രാക്കർ ആയ കൊവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യയ്ക്ക് പിന്നിൽ. നിങ്ങളുടെ തൊട്ടടുത്തുള്ള വാക്‌സിനഷൻ കേന്ദ്രത്തിലെ ഒഴിവുള്ള സ്ലോട്ട് മനസ്സിലാക്കി നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അയക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. 

കൊവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യ സ്പ്രെഡ് ഷീറ്റ് തുറന്ന് (ഇവിടെ ക്ലിക്ക് ചെയ്യുക), Make a copy ക്ലിക്ക് ചെയ്ത ശേഷം ഇനേബിൾ ബട്ടൺ അമർത്തുക.

സൈൻ ഇൻ ചെയ്ത ശേഷം Go to Vaccine Alerts ക്ലിക്ക് ചെയ്യുക

നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് മുതലായ വിവരങ്ങൾ നൽകിയ ശേഷം 'Create Email Alert' ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രദേശത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ എല്ലാ ദിവസവും കാലത്ത് 8 മണിക്ക് ഇമെയിൽ ആയി ലഭിക്കും. 


3. ഗെറ്റ്ജാബ്.ഇൻ (Getjab.in)


ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനെസ്സിൽ പഠിച്ചിറങ്ങിയ ശ്യാം സുന്ദറും കൂട്ടുകാരുമാണ് ഗെറ്റ്ജാബ്.ഇൻ എന്ന വെബ്‌സൈറ്റിന് പിന്നിൽ. സൈൻ അപ്പ് ചെയ്യുന്ന വ്യക്തികൾക്ക് നൽകുന്ന വിവരങ്ങൾ അനുസരിച്ച് തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിലെ ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ ഇ-മെയിൽ ആയാണ് ഗെറ്റ്ജാബ്.ഇൻ അയക്കുക. പേരും, ഇമെയിൽ വിലാസവും, ജില്ലയും മാത്രം ഗെറ്റ്ജാബ്.ഇൻ വെബ്‌സൈറ്റിൽ നൽകിയാൽ മതി, വിവരങ്ങൾ നിങ്ങൾക്ക് ഇമെയിൽ ആയി ലഭിക്കും. വെബ്സൈറ്റിലേക്ക് പോകാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ.

4. ഫൈൻഡ്സ്ലോട്ട്.ഇൻ (FindSlot.in)

കോവിഡ് അപ്പോയിന്റ്മെന്റ് ബുക്കിങ്ങ് ലളിതമാക്കുന്ന മറ്റൊരു വെബ്‌സൈറ്റ് ആണ് ഫൈൻഡ്സ്ലോട്ട്.ഇൻ. ഉപഭോക്താക്കൾക്ക് അവരുടെ നഗരം, അല്ലെങ്കിൽ അവരുടെ പിൻ കോഡ് ഉപയോഗിച് ഒഴിവുള്ള സ്ലോട്ടുകൾ തിരഞ്ഞെടുക്കാൻ ഫൈൻഡ്സ്ലോട്ട്.ഇൻ സഹായിക്കുന്നു. ജില്ലാ തിരിച്ചുള്ള ഒഴിവുള്ള സ്ലോട്ടുകളുടെ കണക്കും ഫൈൻഡ്സ്ലോട്ട്.ഇൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. തത്സമയം ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റിയുള്ള അപ്‍ഡേയ്റ്റുകൾ ലഭ്യമാണ് എന്നതാണ് ഫൈൻഡ്സ്ലോട്ട്.ഇൻ വെബ്‌സൈറ്റിന്റെ സവിശേഷത. വെബ്സൈറ്റിലേക്ക് പോകാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ.

5. കേന്ദ്രസർക്കാരിന്റെ 'ഉമാങ് ആപ്പ് ' UMANG ആപ്പ്

കോവിഡ് അപ്പോയിന്റ്മെന്റ് ബുക്കിങ്ങ് ലളിതമാക്കുന്ന മറ്റൊരു കേന്ദ്ര സർക്കാർ ഒഫീഷ്യൽ ആപ്പ് ആണ് ഉമാങ് . വേഗത്തിൽ സ്ലോട് കണ്ടെത്താനും ബുക്ക്‌ ചെയ്യാനും ഉമാങ് വഴി സാധിക്കും. ഉമാങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

6. പേടിഎം ആപ്പ് വഴി വേഗത്തിൽ സ്ലോട് കണ്ടെത്താം  (Paytm App )

Paytm ആപ്പ് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വാക്‌സിൻ ലഭ്യത മനസ്സിലാക്കാനും, അത് കാരണമായി പെട്ടെന്ന് തന്നെ വാക്‌സിൻ ബുക്ക് ചെയ്യാനും സാധിക്കും.പേടിഎം വാക്‌സിൻ പേജിലേക്ക് പോകാൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.7. ഹെൽത്തിഫയിമീ (HealthifyMe) ആപ്പ്. 


നിമിഷ നേരങ്ങൾ കൊണ്ട് തന്നെ അന്നേ ദിവസത്തെ വാക്‌സിൻ ബുക്കിങ് എളുപ്പമാക്കാൻ സഹായിക്കുന്ന മറ്റൊരു ആപ്പ് ആണ് ഹെൽത്തിഫയിമീ (HealthifyMe) ആപ്പ്. ഈ ആപ്പ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് സ്ലോട് ഉറപ്പായും കണ്ടെത്താൻ സാധിക്കും. ഹെൽത്തിഫയിമീ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
• കൊവിൻ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യുക നിങ്ങളുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക. ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങുക. ഒരു അക്കൗണ്ടിൽ തന്നെ കുടുംബാംഗങ്ങളുടെയും പേര് രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ സെന്ററും ലഭ്യമായ ദിവസവും തിരഞ്ഞെടുക്കുക. റഫറൻസ് ഐഡി സൂക്ഷിച്ചു വയ്ക്കുക. ഇതുപയോഗിച്ചാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുക. കോവിൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

• ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ കേന്ദ്രം എങ്ങനെ കണ്ടെത്താം?

ഗൂഗിൾ മാപ്‌സിൽ തുറന്ന് 'വാക്സിനേഷൻ സെന്റർ' എന്ന് സെർച്ച് ചെയ്യുക.ഗൂഗിൾ മാപ്പിൽ‌ നിങ്ങളുടെ അടുത്തുള്ള എല്ലാ വാക്സിനേഷൻ‌ കേന്ദ്രങ്ങളും പ്രദർശിപ്പിക്കും.

നിങ്ങൾക്ക് ഏറ്റവും അടുത്തുള്ളത് എന്നുറപ്പുള്ള കേന്ദ്രത്തിൽ ക്ലിക്ക് ചെയ്താൽ വാക്‌സിനേഷൻ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരം ലഭിക്കും. അതെ സമയം ശ്രദ്ധിക്കേണ്ട കാര്യം കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടാണ് വാക്‌സിനേഷന് ചെല്ലേണ്ടത്. 

• വാട്സ്ആപ്പ്  വഴി നിങ്ങളുടെ അടുത്തുള്ള  വാക്സിനേഷൻ സെന്ററുകൾ  അറിയാൻ  ഇവിടെ  ക്ലിക്ക് ചെയ്യൂ.

*കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക. എങ്ങനെ ഡൗണ്‍ലോഡ്‌ ചെയ്യാം?ചുവടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ 'MyGov Corona Helpdesk' നമ്പർ ഫോണിൽ സേവ് ചെയ്ത വാട്സാപ്പിൽ തുറക്കുക. ' Download Certificate 'എന്ന് ടൈപ് ചെയ്ത് മെസ്സേജ് ചെയ്യുക. ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക. ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.

ആരുടെയാണോ ഡൌൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.' Menu'  എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്. വാട്സ്ആപ്പിലൂടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments

Top Post Ad

Below Post Ad