2022 ലെ മുഴുവൻ ആനുകാലികവും current affairs 2022 (January - December)


1. കേരള നിയമസഭയുടെ 24-മത് സ്പീക്കറായി ചുമതലയേറ്റത് ?

അഡ്വ. എ എൻ ഷംസീർ 

2. കേരളത്തിലെ പുതിയ തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ?

എം ബി രാജേഷ് 

3. തെരുവ് നായ്ക്കൾ ഇല്ലാത്ത  ലോകത്തിലെ ആദ്യ രാജ്യം ?

നെതർലാൻഡ്സ് 

4. കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള അടൽ പാലം (Adal Bridge) ഉദ്ഘാടനം ചെയ്തത് ഏത് നഗരത്തിൽ ?

അഹമെദാബാദ് (സബർമതി നദിക്ക് കുറുകെ )

5. ഇന്ത്യയിലെ ഏറ്റവും വൃത്തിയുളള നദിയായി തെരെഞ്ഞെടുക്കപ്പെട്ട നദി ?

ഉംഗോട്ട് 

6. ഡെൽഹിയിലെ രാജ് പഥ് ന്റെ പുതിയ പേര് ?

കർത്തവ്യ പഥ്

7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?

ഫാൽഗു  നദി (ബീഹാർ)

8. 2022 സെപ്റ്റംബർ 9 നു അന്തരിച്ച ബ്രിട്ടീഷ്  രാജ്ഞി ?

എലിസബത്ത് രാജ്ഞി 

9. പൊതു ഗതാഗതത്തിനായി റോപ് വേ നിലവിൽ വന്ന ആദ്യ ഇന്ത്യൻ നഗരം ?

വാരണാസി 

10. ബി ആർ അംബേദ്കറുടെ ജീവിതം ആധാരമാക്കി ശശി തരൂർ രചിച്ച പുസ്തകം ?

അംബേദ്ക്കർ : എ ലൈഫ് 

11. വിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പുതിയ വെർച്ചൽ മ്യൂസിയം ആരംഭിച്ചത് എവിടെ ?

കൊൽക്കത്ത 

12. കേരളത്തിൽ മാംഗോ പാർക്ക് നിലവിൽ വരുന്നത് ?

കുറ്റിയാട്ടൂർ (കണ്ണൂർ)

13. ഇന്ത്യയില്  ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ലാ ആശുപത്രി എന്ന അപൂർവ നേട്ടം കൈവരിച്ചത് ?

എറണാകുളം ജനറൽ ആശുപത്രി 

14. ദുബായിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ജേതാക്കളായ രാജ്യം ?

ശ്രീലങ്ക 

15. ഡയമണ്ട് ലീഗ് ഫൈനൽസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ?

നീരജ് ചോപ്ര 

16. ഇന്ത്യയിൽ  നിയന്ത്രിത സ്പോടനത്തിലൂടെ പൊളിക്കുന്ന   ഉയരമുള്ള കെട്ടിടം ?

നോയിഡ ഇരട്ട ടവർ (ന്യൂഡൽഹി)

17. കേരളത്തിലെ ആദ്യ ശിശു സൌഹൃദ കുടുംബ കോടതി ?

കോഴിക്കോട് ( സ്വപ്നക്കൂട് എന്ന പേരിലാണ് പ്രത്യേക കോടതിമുറി രൂപകല്പന ചെയ്തത്)

18. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് ?

പുല്ലമ്പാറ 

19. യൂ എസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം വിജയി ?

ഇഗ സ്വിയാടെക്ക് 

20. ഇന്ത്യയിലെ 14500 സർക്കാർ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവുമായ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ ഇ പി ) അനുസൃതമായ പഠനരീതി നടപ്പിലാക്കുന്നതിനായി മുന്നോട്ട് വച്ച പദ്ധതി ?

പി എം ശ്രീ സ്കൂൾ 

21. ലോക ബാഡ്മിന്റൺ  ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി ?

എച്ച് എസ് പ്രണോയി 

22. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം ?

ഇന്ത്യ 

23. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ?

കൊല്ലം 

24. ഇന്ത്യയുടെ  14 മത് ഉപരാഷ്ട്രപതി ?

ജഗദീപ് ധൻകർ 

25. കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?

ഓസ്ട്രേലിയ 

26. രൂക്ഷമായ മഴക്കെടുതിയെ തുടർന്ന് 2022 ഓഗസ്റ്റിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപിച്ച രാജ്യം ?

പാകിസ്ഥാൻ 

27. 2022 ൽ അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡൻറ്  ?

മിഖായേൽ ഗോർബച്ചേവ് 

28. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ ആദ്യ വിമാന വാഹിനി കപ്പൽ ?

ഐ. എൻ. എസ് വിക്രാന്ത്  

29. ഇന്ത്യയിലെ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ?

കേരളം 

30. വിദ്യാർഥികളിൽ വായനാശീലം വര്ധിപ്പിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൌണ്സിലിന്റെ  പദ്ധതികൾ ?

എന്റ്റെ പുസ്തകം , എന്റ്റെ കുറിപ്പ് ,എന്റ്റെ എഴുത്ത്പെട്ടി 

31. കേരളത്തിൽ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ ?

ഓപ്പറേഷൻ സരൾ രാസ്ത 2

32. ആണവശേഷിയുള്ള ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈലായ മിനുട്ട്മാൻ III പരീക്ഷിച്ച രാജ്യം ?


യൂ എസ് എ 

33. UNESCO യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്ത രൂപം ?

ഗർബ 

34. ഇന്ത്യയിലെ ആദ്യ ചീറ്റപ്പുലി സാങ്കേതമായ ദേശീയോദ്യാനം ?

കൂനോ പാൽപൂർ ദേശീയോദ്യാനം (മധ്യപ്രദേശ്)

35. കേന്ദ്ര സർക്കാർ ഭൌമസൂചിക പദവി നല്കിയ ബീഹാറിലെ ഉല്പന്നമായ 'മിഥില മഖാന' എന്താണ് ?

താമര വിത്ത് 

36. ഇന്ത്യൻ സംഗീതജ്ഞൻ  എ ആർ റഹ്മാന് ആദരവായി ഏത് രാജ്യത്തെ തെരുവിനാണ് റഹ്മാന്റെ പേര് നല്കിയത് ?

കാനഡ 

37. സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ?

കേരള സവാരി 

38. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ച് 'ഇന്ത്യ കി ഉഡാൻ ' പദ്ധതി ആരംഭിച്ച ടെക്ക് കമ്പനി ?

ഗൂഗിൾ 

39. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ് ?

പൂനെ 

40. ജനസംഖ്യ കുറഞ്ഞതിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം ?

റഷ്യ 

41. 'മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു ' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

സുധാമൂർത്തി

42. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാൻ്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം ?

മധ്യപ്രദേശ് (ഓംകരേശ്വർ)

43. ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

വാഴമുട്ടം (തിരുവനന്തപുരം) 

44. കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്ന ജില്ല ?

തിരുവനന്തപുരം (നെയ്യാറ്റിൻകര)

45. സംസ്ഥാനത്ത് ആദ്യമായി നെൽവിത്തിൻ്റെ പേറ്റൻ്റ് ലഭിക്കാൻ പോകുന്ന കർഷകൻ ?

ശശിധരൻ (നെൽവിത്ത് ഗോപിക)

46. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ സഹകരണ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം ?

രാജസ്ഥാൻ

47. പുതുതായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ അഞ്ചാമത്തെ ആന സങ്കേതം ?

അഗസ്ത്യമല

48. ഇന്ത്യയിലെ ' മെഡിസിൻ ഫ്രം ദ സ്കൈ ' എന്ന ഡ്രോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച സംസ്ഥാനം ?

അരുണാചൽപ്രദേശ്

49. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ച ' ചേക്കുട്ടി ' എന്ന നോവലിൻ്റെ രചയിതാവ് ?

സേതു

50. കുട്ടികൾക്കെതിരായ സൈബർ ആക്രമണം തടയാൻ ശിശു വികസന വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

കുഞ്ഞാപ്പ്

Post a Comment

0 Comments

Top Post Ad

Below Post Ad