കൊറോണ; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേര്‍ക്ക് Corona; Eleven people were diagnosed with the disease in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 5 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് സ്വദേശിയുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
സംസ്ഥാനത്ത് ഇതുവരെ 437 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 127 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 29,150 പേര്‍ നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ ഇരുവരും കേരളത്തിന് പുറത്ത് നിന്നും ട്രെയിനില്‍ എത്തിയവരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad