പ്രതിസന്ധി ഘട്ടത്തില്‍ കര്‍മ്മനിരതരായ പാചകവാതക വിതരണക്കാര്‍ക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം ; പാവപ്പെട്ടവര്‍ക്കായി സൗജന്യ റീഫില്ലിങ് കൂട്ടണമെന്ന് നിര്‍ദ്ദേശം

ന്യൂഡൽഹി : രാജ്യത്തെ ആയിരത്തിലധികം പാചകവാതക വിതരണക്കാരുമായി കേന്ദ്ര പെട്രോളിയം- പ്രകൃതി വാതകം-സ്റ്റീല്‍ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചൊവ്വാഴ്ച വൈകിട്ട് ആശയവിനിമയം നടത്തി. വിതരണക്കാരുടെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹം ലോക്ക്ഡൗണ്‍ കാലയളവില്‍ വീടുവീടാന്തരമുള്ള എൽ പി ജി വിതരണം തടസം കൂടാതെ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് കീഴില്‍ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ പാചക വാതക സിലിണ്ടറുകള്‍ എല്ലാ പാവപ്പെട്ടവർക്കും എത്തിക്കണമെന്നും അദ്ദേഹം വിതരണക്കാരോട് അഭ്യര്‍ത്ഥിച്ചു. ഉപഭോക്താക്കള്‍ക്കും പാചകവാതകം വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും കൊറോണ പ്രതിരോധത്തിന് എൽ പി ജി സിലിണ്ടറിന്റെ അണുനശീകരണം ഉള്‍പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും വിതരണക്കാരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
മുഖാവരണം ധരിക്കുന്നതിന്റെ പ്രധാന്യം വിതരണത്തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം അവരിലൂടെ ഉപഭോക്താക്കള്‍ക്കും മുഖാവരണധാരണം, ശുചിത്വം, സാമൂഹ്യഅകലം എന്നിവ പാലിക്കേണ്ടതിന്റെയും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യേണ്ടതിന്റെയും അനിവാര്യതയെ കുറിച്ചും ബോധവല്‍ക്കരണം നടത്തണം. രാജ്യം നേരിടുന്ന ഈ വെല്ലുവിളി ഘട്ടത്തില്‍ മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്ന വിതരണത്തൊഴിലാളികളോട് സഹാനുഭൂതി പ്രകടിപ്പിക്കണമെന്നും അവർക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad