മന്‍ കി ബാത്ത്; പ്രധാനമന്ത്രി ഞായറാഴ്ച്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി ജനങ്ങളോട് പങ്കുവെയ്ക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ നരേന്ദ്ര മോദി ഞായറാഴ്ച്ച ജനങ്ങളെ അഭിസംബോധന ചെയ്യും. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം കൈവരിച്ച പുരോഗതിയെ കുറിച്ച് അദ്ദേഹം ജനങ്ങളോട് പങ്കുവെയ്ക്കുമെന്നാണ് സൂചനകള്‍. ഞായറാഴ്ച്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഓള്‍ ഇന്ത്യാ റേഡിയോ സ്‌റ്റേഷനില്‍ നിന്നാണ് മന്‍ കീ ബാത്ത് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ലോക്കല്‍ സ്‌റ്റേഷനുകളിലും 5 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകളിലും പരിപാടി സംപ്രേഷണം ചെയ്യപ്പെടുന്നതായിരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad