കൊറോണ വൈറസ് പ്രതിരോധത്തിന് ഇനി ദളപതി വിജയ്‌യും.. 1.30 കോടി സംഭാവന നൽകി താരം


കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനു വേണ്ടി എല്ലാവരും രംഗത്തിറങ്ങിയിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവരും നേരിട്ടോ അല്ലാതെയോ അവരുടെ എല്ലാവിധ പിന്തുണയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അറിയിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ ദളപതി വിജയ്‌യും എത്തിയിരിക്കുന്നത്. ഒരു കോടി 30 ലക്ഷം രൂപയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വിജയ് സംഭാവന നൽകിയിരിക്കുന്നത്.


തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് വിജയ് സംഭാവന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയും താരം സംഭാവന ചെയ്തു. വിജയിക്ക് ഏറ്റവുമധികം ആരാധകരുള്ള സംസ്ഥാനങ്ങളിൽ ഒന്നുകൂടിയാണ് കേരളം. പ്രതിരോധ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്ന കേരള സംസ്ഥാനത്തിന് വേണ്ടി 10 ലക്ഷം രൂപയാണ് വിജയ് മാറ്റിവെച്ചത്. സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്‌സിക്ക്‌ 25 ലക്ഷം രൂപയും വിജയ് നൽകി. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപയും വിജയ് സംഭാവന ചെയ്തു. ഇതിനു പുറമേ പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 5 ലക്ഷം രൂപയുടെ സംഭാവന ചെയ്യുകയുണ്ടായി.
ഇതിനു പുറമേ താരത്തിന്റെ വിവിധ ഫാൻസ് അസോസിയേഷൻ ക്ലബ്ബുകൾ വഴിയും സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഒരു തുക മാറ്റി വച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇത് എത്രയാണെന്നും കൃത്യമായി എന്തൊക്കെ തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നത് എന്നും അറിവായിട്ടില്ല. രജനീകാന്ത്, അജിത്ത്, സൂര്യ, വിജയ് സേതുപതി എന്നിവരും മുൻപ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ വേണ്ടി സംഭാവന ചെയ്തിരുന്നു. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുന്ന ഏക താരം കൂടിയാണ് ആണ് നിലവിൽ വിജയ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad