കൊറോണ വിരുദ്ധ പോരാട്ടം ; ആർ.എസ്.എസ് സർസംഘചാലക് ഏപ്രിൽ 26 ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

നാഗ്‌പൂർ : രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഈ മാസം 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് സര്‍സംഘചാലക് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശം നല്‍കുന്നത്. വര്‍ത്തമാന പരിതസ്ഥിതിയില്‍ നമ്മുടെ കടമ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പൊതുസമൂഹത്തിന് മുന്നില്‍ സന്ദേശം നൽകുന്നതെന്നും ആര്‍.എസ്.എസ് പ്രചാർ വിഭാഗ് വ്യക്തമാക്കി.
സമൂഹ്യ അകലം പാലിച്ചുകൊണ്ട് തന്നെ എല്ലാവരിലേക്കും സന്ദേശം എത്തിക്കാൻ വേണ്ടിയാണ് സാമൂഹ്യ മാദ്ധ്യമത്തിലൂടെ സംസാരിക്കാൻ തീരുമാനിച്ചതെന്നും ആർ.എസ്.എസ് പ്രചാർ വിഭാഗ് അറിയിച്ചു.ആര്‍എസ്എസ് യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ഏപ്രില്‍ 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സന്ദേശം ലൈവ് ചെയ്യും . ആര്‍.എസ്.എസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

Nagpur: RSS Sarsanghachalak Mohan Bhagwat will address activists in the country as they fight the coronation.  Sarsanghachalak will be delivering the message to the media on Sunday 26th of July at 5 pm.  RSS Prachar Vibhag said that the message we give to the public is based on our task in the present environment.
 RSS Prachar Vibhag said that the decision to speak to social media was to spread the message to the public.  The announcement was made via RSS official Twitter.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad