'അണ്ണാ സേഫ് അല്ലേ? കിമ്മിന്റെ പേരിലുള്ള പേജില്‍ 'കരുതലുമായി' മലയാളികള്‍

ഉത്തരകൊറിയൻ നേതാവ് കിം കോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്ത തെറ്റാണെന്നും ശരിയാണെന്നും തരത്തിലുള്ള വാദങ്ങളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ഇത് കേട്ടിരിക്കാനൊന്നും


മലയാളിക്കൊണ്ടാവില്ല. കാര്യം കിമ്മിനോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് വെച്ചു, ഫലമോ, കിമ്മിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജ് ആവട്ടെ
മലയാളികളുടെ ക്ഷേമാന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. കിമ്മിന്റെ വെരിഫൈഡ് പേജ് അല്ല ഇത്, ഇന്നലെയും പേജിൽ നിന്നും അപ്ഡേറ്റുകൾ വന്നിരുന്നു.
എല്ലാവർക്കും അറിയേണ്ടത് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ചിലരാവട്ടെ കിമ്മിനെ കുറിച്ച് മാധ്യമങ്ങൾ നുണപറയുന്നുവെന്ന പരാതി ബോധിപ്പിക്കാനും പേജിലെത്തിയിട്ടുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങൾ താങ്കൾ മരിച്ചെന്നു പറയുന്നു, ശരിയാണോ അണ്ണാ മുതൽ സ്റ്റേ സേഫ് ഡിയർ കമന്റുകൾ വരെയുണ്ട് പേജിലെ പോസ്റ്റിനു ചുവട്ടിൽ. ഏതെങ്കിലും ഉത്തരകൊറിയക്കാർ ഈ വഴി വന്നിരുന്നേൽ കാര്യം ചോദിച്ചറിയാമെന്നാണ് ചിലരുടെ കമന്റ്.

Post a Comment

0 Comments

Top Post Ad

Below Post Ad