കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് ട്രെയിനിൽ കോഴിക്കോട്ട് എത്തിയ ഇവർക്ക് യാത്രയിലാവാം കൊവിഡ് 19 രോഗികളുമായി സമ്പർക്കം ഉണ്ടായതെന്നു കരുതുന്നു. ഇവർ യാത്ര ചെയ്ത തീവണ്ടിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും ഉണ്ടായിരുന്നു. ഇവരിൽ നിന്നാണോ രോഗം പകർന്നതെന്ന് പരിശോധിക്കും.


വിദ്യാർഥികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ, ഏതേത് സാഹചര്യങ്ങളിൽ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിക്കാനാവൂ. അതേസമയം കോഴിക്കോട് ഡിഎംഒ ഇക്കാര്യം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈകിട്ടോടു കൂടിയേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.
സാധാരണ മുഖ്യമന്ത്രിയാണ് കോവിഡ് ബാധ സ്ഥിരീകരണ കണക്കുകൾ വെളിപ്പെടുത്താറ്. പല കേന്ദ്രങ്ങളിൽനിന്ന് കോവിഡ് സ്ഥിരീകരണ വാർത്തകൾ പുറത്തു വരുന്നത് ആശങ്കയ്ക്കിടയക്കും എന്നുള്ളതു കൊണ്ടാണ് ഇത്തരമൊരു സമീപനം സർക്കാർ സ്വീകരിച്ചത്. കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments

Top Post Ad

Below Post Ad