കണ്ണന്റെ വിഷുകണി ദർശനം നാളെ പുലർച്ചെ രണ്ടരയ്ക്ക്


ഗുരുവായൂർ : ഗുരുവായൂരപ്പന്റെ വിഷുക്കണിദർശനം ചൊ വ്വാഴ്ച പുലർച്ചെ രണ്ടരയ്ക്ക് നടക്കും . ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തജനസാന്നിധ്യമുണ്ടാകില്ല . തിങ്കളാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം ശാന്തി യേറ്റ രണ്ട് കീഴ്ശാന്തിക്കാർ ശ്രീലകത്ത് വിഷുക്കണി ഒരുക്കും . മൂലവിഗ്രഹത്തിൻറെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണ ശീവേലിത്തിടമ്പ് അലങ്കരിച്ച പൊൻ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെയ്ക്കും . മുന്നിൽ ഓട്ടുരുളിയിൽ തിക്കോപ്പുകളായ ഉണങ്ങലരി , ഗ്രന്ഥം , അലക്കിയ വസ്ത്രം വാൽക്കണ്ണാടി , കണി , സ്വർണം , പുതുപ്പണം , മാങ്ങ , വെള്ളരിക്ക,  കണിക്കൊന്ന , പണം , ചക്ക , , നാളികേരം എന്നിവയും ഒരുക്കും .

ഭക്തജനമുണ്ടാകില്ല 

ചൊവ്വാഴ്ച പുലർച്ചെ 2 . 15 മേൽ ശാന്തി സുമേഷ് നമ്പൂതിരി ഗുരുവായൂരപ്പനെ കണികാണിക്കും. മൂന്നിന് തലാഭിഷേകം , വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും . ഉച്ചപ്പൂജയ്ക്ക് വിശേഷവി ഭവനിവേദ്യങ്ങളുണ്ടാകും . ക്ഷേ ത്രത്തിലേക്ക് ഭക്തരുടെ പ്രവേശനം ഇല്ലാതായിട്ട് ഞായറാഴ്ച് 23 ദിവസം പിന്നിട്ടു .

Post a Comment

0 Comments

Top Post Ad

Below Post Ad