ലോക് ഡൌൺ : പഞ്ചാബിൽ പുറത്തിറങ്ങിയവർ S I യുടെ കൈവെട്ടി

Image Courtesy- The Hindu


ചണ്ഡീഗഢ് : പഞ്ചാബിൽ അടച്ചിടൽ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പരിശോധനയ്ക്കായി വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ ആക്രമിച്ചു . ഒരു പോലീസുദ്യോഗസ്ഥ, ന്റെ കൈ വാളുകൊണ്ട് വെട്ടിമാറ്റി .

പട്യാല പച്ചക്കറിച്ചന്തയ്ക്കു സമീപം ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ മൂന്നു പോലീസു കാർക്ക് ഗുരുതരമായി പരിക്കേറ്റു . എ . എസ് . ഐ . ഹർജീത് സിങ്ങിൻറ കൈയാണ് വെട്ടേറ്റ് അറ്റു പോയത് . നിഹാംഗ് എന്ന തീവ്ര സിഖ് വിഭാഗത്തി ലുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ഡി . ജി . പി . ദിൻകർ ഗുപ്ത പറഞ്ഞു . ഗുരുദ്വാരയിൽ കയറി ഒളിച്ച ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു .

രാവിലെ ആറേകാലോടെ വാഹനം തടഞ്ഞ് പോലീസ് കർഫ്യൂ പാസ് ആവശ്യപ്പെട്ടപ്പോൾ  സംഘം ബാരിക്കേഡുകൾ തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു . ഓടിയവരെ തടഞ്ഞപ്പോഴാണ് വാളുപയോഗിച്ച് ആക്രമിച്ചത് . എ . എസ് . ഐ . യുടെ കൈ  വെട്ടി . നിലത്തുവീണ് കൈ  നാട്ടുകാരനാണ് ഇദ്ദേഹത്തിനുതന്നെ എടുത്തുകൊടുത്തത് . ഇതുമായി ഒരു ബൈക്കിലാണ് ഹർജീത് സിങ്ങി നെ തൊട്ടടുത്ത ആശുപത്രിയിലെത്തിയത് . പിന്നീട് ചണ്ഡീഗഢിലെ പി . ജി . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി . കൈ തുന്നിച്ചേർത്തതായി ആശുപത്രിയധികൃതർ അറിയിച്ചു. ആക്രമണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള മറ്റു മുന്ന് ഉദ്യോഗസ്ഥർക്ക് പരിക്കറ്റു .  സംഭവത്തിനുശേഷം രക്ഷപ്പെട്ട് അക്രമികൾ


ആക്രമണം നടത്തിയത് നിഹാംഗ് എന്ന തീവ്രസംഘടനയിലുള്ളവർ

അക്രമികളെ ഗുരുദ്വാരയിൽ കയറി അറസ്റ്റ് ചെയ്തു


ബൽബേര ഗ്രാമത്തിലെ നിഹാംഗ് ഗുരുദ്വാര ൾ സാഹിബിൽ രക്ഷതേടി . പോലീസ് സ്പെഷ്യൽ - ഓപ്പറേഷൻസ് കമാൻഡോകൾ ഉൾപ്പെടുന്ന സംഘം ഗുരുദ്വാരയിലെത്തി , അക്രമികൾ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു . രണ്ടു മണിക്കുറിനുശേഷം സർപഞ്ചിൻറ നേതൃത്വത്തിലുള്ള മധ്യസംഘവുമായി ഗുരുദ്വാരയിൽ പ്രവേശിച്ചാണ് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു . അക്രമം നടത്തിയ അഞ്ചുപേരും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.


ഗുരുദ്വാരയിൽനിന്ന് കണ്ടെടുത്ത ഗ്യാസ് കുറ്റികൾ പോലീസ് നടപടിയുണ്ടായാൽ സ്റ്റാടനം നടത്താനായി സൂക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നതെന്ന് പഞ്ചാബ് പാലീസ് മേധാവി ദിൻ കർ ഗുപ്ത പറഞ്ഞു .

Post a Comment

0 Comments

Top Post Ad

Below Post Ad