എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന രാജ്യം ; ഇന്ത്യയുടെ സേവനത്തെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ലോകത്തെ മുഴുവന്‍ രാജ്യങ്ങ ളിലേക്കും സഹായമെത്തിക്കുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. അമേരിക്കയ്ക്കടക്കം മലേറിയയെ പ്രതിരോധിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കാറോണക്കെതിരെ  എത്തിച്ചുകൊണ്ട് ഇന്ത്യനടത്തുന്ന രക്ഷാ പ്രവര്‍ത്തനം എടുത്തുപറഞ്ഞാണ് പ്രശംസിച്ചത്.
‘കാറോണക്കെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഓരോ രാജ്യവും തങ്ങള്‍ക്കാവുന്ന വിധം മറ്റു രാജ്യങ്ങളേയും സഹായിക്കണം. നിലവില്‍ അതു ചെയ്യുന്ന ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയും അഭിനന്ദിക്കുന്നു’ ഗുട്ടാറസ് പറഞ്ഞു.

കൊറോണയുടെ പ്രതിരോധപ്രവര്‍ത്തനത്തിനും  ചികിത്സയ്ക്കും മലേറിയ മരുന്നിന്റെ സാദ്ധ്യത മനസ്സിലാക്കിയ അമേരിക്ക ആവശ്യപ്പെട്ടതോടെയാണ് കൊറോണക്കെതിരെ മരുന്നിന്റെ ഗുണത്തെപ്പറ്റി ലോകം കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ മരുന്നിന്റെ ലഭ്യത കുറവായതിനാല്‍ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കപ്പെട്ടതോടെ രാജ്യങ്ങളിലെ ചികിത്സകള്‍ക്കായി മരുന്നിന് ആവശ്യക്കാരേറി. ഇന്ത്യയിലെ പ്രധാന മരുന്നു നിര്‍മ്മാണശാലകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ ഉല്പാദനം വന്‍തോതില്‍ കൂട്ടിക്കൊണ്ട് ലോകം മുഴുവന്‍ മരുന്ന്  എത്തി ച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മരുന്നുകളും മറ്റ് ജീവന്‍രക്ഷാ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad