തൃശൂരിന് സുരക്ഷയൊരുക്കാൻ ബുള്ളറ്റിൽ കറങ്ങി വനിതാ പോലീസ്

തൃശൂർ : പട്രോളിംഗിനായി ബുള്ളറ്റിൽ കറങ്ങി വനിതാ പോലീസ്. കേരളത്തില്‍ ആദ്യമായി തൃശൂര്‍ സിറ്റി പൊലീസിലാണ് സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തില്‍ പ്രവേശിച്ചത്. ആദ്യഘട്ടത്തില്‍ 15 പേര്‍ സംഘങ്ങളായി തിരിഞ്ഞ് തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ രണ്ടു ദിവസമായി റോന്തുചുറ്റി തുടങ്ങി. ചുവപ്പ് നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച് പഴയ മോഡല്‍ ബുള്ളറ്റിലാണ് വനിതാപോലീസ് പരിശോധനയ്ക്കായെത്തുന്നത്. വേഗത്തിൽ തിരിച്ചറിയുന്നതിനായാണ് കളർ കോർഡിനേറ്റഡ് ഹെൽമെറ്റ് നൽകിയിരിക്കുന്നത്.

കൊറോണക്കാലത്ത് ഒറ്റപ്പെട്ട് കഴിയുന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായവും ആത്മവിശ്വാസവും നല്‍കുകയാണ് വനിത ബുള്ളറ്റ് പട്രോളിങ് ടീമിന്‍റെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബുള്ളറ്റ് പട്രോളിങ് സംഘത്തെ രൂപീകരിച്ചത്.
കേരളത്തില്‍ തന്നെ ആദ്യമായി പൊലീസ് സ്റ്റേഷന്‍ ചുമതല ലഭിച്ച വനിതാ എസ് ഐയായ പി വി സിന്ധുവാണ് ഈ ടീമിന്റേയും തലപ്പത്ത്. കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജിനാണ് ഇതിന്റെ ചുമതല. ഘട്ടം ഘട്ടമായി തൃശൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും വനിതകള്‍ക്ക് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കാനാണ് തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad