യുവതിക്കു നേരെ ആസിഡ് ആക്രമണം 

തിരുവനന്തപുരം : മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
ആക്രമണ സമയത്ത് യുവതി വീടിനകത്തെ മുറിയില്‍ കിടക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമി ആസിഡ് ഒഴിച്ചത്. ജനല്‍ അടച്ചിട്ടിരുന്നതിനാല്‍ ജനല്‍ ചില്ല് തകര്‍ത്തായിരുന്നു ആക്രമണം.

യുവതിയുടെ ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad