രാമായണവും മഹാഭാരതവും വീണ്ടും സൂപ്പര്‍ഹിറ്റ്,ഒപ്പം മോദിയുടെ പ്രസംഗവും; ദൂരദര്‍ശന്‍ ഒന്നാമത്‌

ന്യൂഡൽഹി: ദൂരദർശനിൽ പുനഃസംപ്രേക്ഷണം ചെയ്യുന്ന രാമായണവും മഹാഭാരതവും ടെലിവിഷനിൽ ഏറ്റവുമധികം പ്രേക്ഷകർ കാണുന്ന ടിവി സീരിയലുകളെന്ന് റിപ്പോർട്ട്. മാത്രമല്ല ദൂരദർശൻ ഏറ്റവുമധികം കാഴ്ചക്കാരുമായി രാജ്യത്ത് ഒന്നാം സ്ഥാനത്തും.
തുടർച്ചയായി രണ്ട് ആഴ്ച ഒരു ചാനൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത് അപൂർവമാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ വ്യക്തമാക്കി.

രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം സീരിയൽ പുനഃസംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ തീരുമാനിച്ചത്. രാമായണത്തിന്റെ ആദ്യ എപ്പിസോഡ് 34 കോടി ജനങ്ങളാണ് കണ്ടത്. വൈകുന്നേരം വീണ്ടും അതേ എപ്പിസോഡ് കണ്ടത് 45 കോടി ആളുകളും. ആദ്യത്തെ ആഴ്ച രാമായണത്തിന്റെ പ്രേക്ഷകർ 17 കോടി കടന്നതായാണ് കണക്കുകൾ.
പുരാണകഥയെ അടിസ്ഥാനമാക്കി നിർമിച്ച മഹാഭാരതവും പുനഃസംപ്രേക്ഷണത്തിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ രാമായണത്തിന്റെ തൊട്ടുപിന്നിലുണ്ട്. 40,000 ശതമാനമാണ് ദൂരദർശന്റെ പ്രേക്ഷകനിരക്കിലുണ്ടായ വർധനവ്. 16 കോടി ജനങ്ങളാണ് മഹാഭാരതം കണ്ടത്. ഏപ്രിൽ മൂന്ന് വരെയുള്ള കണക്കാണിത്.
രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനങ്ങളോടുളള അഭിസംബോധനാ പ്രസംഗവും ഏറ്റവുമധികം ജനങ്ങൾ കണ്ട പരിപാടികളിൽ മൂന്നാം സ്ഥാനത്തുണ്ട്. രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപങ്ങൾ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ ജനങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതായി കണക്കാക്കപ്പെടുന്നു. ഐക്യദീപം
തെളിയിക്കാൻ ആഹ്വാനം ചെയ്ത മോദിയുടെ പ്രസംഗം വീക്ഷിച്ചത് 11.9 കോടി ജനങ്ങളാണ്, ലോക്ക്ഡൗൺ പ്രസംഗം കണ്ടത് 19.7 കോടി ജനങ്ങളും.

ഇവ കൂടാതെ ശക്തിമാൻ, ശ്രീമാൻ ശ്രീമതി, സർക്കസ്, ചാണക്യൻ തുടങ്ങിയ പരിപാടികളും ദൂർദർശൻ പുനഃസംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇവയ്ക്കും പ്രേക്ഷകപ്രീതി ഏറെയാണ്. പഴയ പരിപാടികളുടെ പുനഃസംപ്രേക്ഷണത്തിലൂടെ സ്വകാര്യചാനലുകളെ പിന്നിലാക്കി ദൂരദർശൻ നേടിയത് വൻ മുന്നേറ്റമാണ്.
Content Highlights: Ramayan Most Watched Show During Lockdown Followed by Mahabharata, PM Modi's Speech

Post a Comment

0 Comments

Top Post Ad

Below Post Ad