കൊറോണ; ലോകത്ത് 22 ലക്ഷത്തിലധികം രോഗികള്‍; മരണ സംഖ്യ ഒന്നരലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ഭീതിയുയര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇതുവരെ ലോകത്ത് 22 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 22,40,191 പേര്‍ക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അഞ്ചുലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതുപോലെ ലോകത്ത് മരണ സംഖ്യയും ഉയരുന്നുണ്ട്. ഒന്നരലക്ഷം ആളുകളാണ് ഇതിനോടകം തന്നെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. 1,53,822 പേര്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് കൊറോണ ബാധിച്ചുള്ള അയ്യായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36,067 പേര്‍ വൈറസ് ബാധിച്ച് മരിച്ചെന്നാണ് സ്ഥിരീകരണം. രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യവും അമേരിക്കയാണ്. ഏഴ് ലക്ഷത്തിലധികം രോഗികളാണ് അമേരിക്കയില്‍ ഉള്ളതത്.
സ്‌പെയിനില്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്. 1,90,859 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുപതിനായിരം മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ക്ക് രോഗം ഭേദമായ രാജ്യം ജര്‍മ്മനിയാണ്. രോഗം ഭേദമായി 76,603 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. സ്‌പെയിനില്‍ 72,963 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad