എല്ലാം രാജ്യത്തിൻ്റെയാണ് ഉപയോഗിക്കുന്നത് ; സമ്പാദ്യവും രാജ്യത്തിന് നൽകുന്നു ;പി എം കെയറിലേക്ക് ഒരു കോടി സംഭാവന നൽകി പ്രതിരോധ വിഭാഗം മുന്‍ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. പ്രതിരോധ മേഖലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്ന സുരേന്ദ്ര മോഹനും കുടുംബവുമാണ് തങ്ങളുടെ പങ്കായി ഒരു കോടിരൂപ കൊറോണക്കെതിരായ പ്രവര്‍ത്തനത്തിന് നല്‍കിയത്.
‘ഇന്ത്യാ സര്‍ക്കാറിന്റെ പെന്‍ഷന്‍ അഭിമാനപൂര്‍വ്വം മേടിക്കുന്ന ഒരു പൗരനാണ് താന്‍. മിക്കവാറും പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കേണ്ടി വരാറുള്ളു. താന്‍ ആഡംഭര ജീവിതം ഒരിക്കലും നയിച്ചിട്ടില്ല. അതിനോട് താല്‍പ്പര്യവുമില്ല. ആരോഗ്യകാര്യത്തില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് സൈനിക വിഭാഗമാ യതിനാല്‍ ലഭിക്കുന്നത്. അതിനാല്‍ തങ്ങളുടെ സമ്പാദ്യം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.’ സുരേന്ദ്ര മോഹന്‍ ദേശീയ മാധ്യമങ്ങളോടായി പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി എന്ന ചുമതലയിലിരിക്കേ വിരമിച്ചത്. സഹോദരി അദിതി മാത്രമാണ് അദ്ദേഹ ത്തിന്റെ കുടുംബാംഗമായി ഉള്ളത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സുരേന്ദ്രമോഹനും സഹോദരിയും 40 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ വിരമിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഫ്‌ലാറ്റിലാണ് താമസം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad