കൊറോണ ; സംസ്ഥാനത്ത് പരിശോധന ഫലം നെഗറ്റീവ് ആയ ആള്‍ മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയ  ആള്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്. വെെറസ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ കഴിയുകയായിരുന്നു വീരാന്‍കുട്ടി.

ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇനി ഒരു പരിശോധനാ ഫലം കൂടി വരാന്‍ ഉണ്ട്. ഇതിനിടെയാണ് മരണം സംഭവിച്ചത്.

വീരാന്‍കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad