ലോക്ക് ഡൗണ്‍ ; വിദേശികളുടെ വിസകാലാവധി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും എത്തിയവരുടെ റെഗുലര്‍, ഇ വിസകളുടെ കാലാവധി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി 1 നും മെയ് 3 നും ഇടയില്‍ വിസാ കാലാവധി അവസാനിക്കുന്ന വിദേശികള്‍ക്കാണ് വിസ കാലാവധി നീട്ടി നല്‍കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മടങ്ങിപ്പോകാനാകാത്ത സാഹചര്യത്തിലാണ് വിസ കാലാവധി നീട്ടികൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

മേയ് മൂന്നു മുതല്‍ 1714 വരെയുള്ള ദിവസങ്ങളില്‍ വിദേശികള്‍ക്ക് വിസ കാലാവധി പുതുക്കാം. മെയ് 17 ന് ശേഷം പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷന്‍ മെയ് 3 വരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ നയതന്ത്രജ്ഞര്‍, യുഎന്‍ പ്രതിനിധികള്‍, തുടങ്ങിയവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad