മഹാരാഷ്ട്രയിലെ ഒരു ലക്ഷം വിവിധഭാഷാ തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി

മുംബൈ: സംസ്ഥാനത്ത് കൂട്ടായി പ്രതിഷേധിക്കുന്ന വിവിധഭാഷാ തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ തീരുമാനിച്ച് ഉദ്ധവ് താക്കറെ ഭരണകൂടം. മഹാരാഷ്ട്രയിലെ നിര്‍മ്മാണ മേഖലകളിലടക്കം പണിയെടുക്കുന്നവരുടെ പുനരധിവാസവും ഭക്ഷണവും നല്‍കാനാ കാത്ത നിലയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ . പോകാനാഗ്രഹിക്കുന്ന മുഴുവന്‍ പേരുടേയും ആരോഗ്യപരിശോധന നടത്തിയ ശേഷം മാത്രമേ വിടുകയുള്ളു എന്നും സംസ്ഥാന ആരോഗ്യവകുപ്പറിയിച്ചു.
വിവിധഭാഷാ തൊഴിലാളികളുടെ യാത്രയും ഭക്ഷണവും പഞ്ചസാര മില്ലുകളുടെ ഉടമസ്ഥര്‍ ഏറ്റെടുത്തതായി താക്കറെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ പ്രതിഷേധിച്ചുകൊണ്ട് ഒത്തുകൂടിയത്.

നിലവില്‍ ലോക്ഡൗണ്‍ മെയ് 3വരെ ആക്കിയതോടെ ഇവരെ സംരക്ഷിക്കാന്‍ വേണ്ടത്ര സംവിധാനം ഒരുക്കാനാകാതെ പരുങ്ങലിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 3205 ആയിരിക്കുന്ന പശ്ചാത്തലത്തില്‍ വിവിധഭാഷാ തൊഴിലാളികള്‍ യാതൊരു വിധ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നില്ലെന്ന അപകടവും മുംബൈയെ ഒരു പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലയിലും പണി എടുക്കുന്ന വിവിധഭാഷാ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപിയും ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad