സ്പീക്കറുടെ ഓഫീസ് പിണറായി വിജയന്റെ കസ്റ്റഡിയില്‍, അവിടെ നിന്ന് പല രേഖകളും വരും-കെ.എം ഷാജി

കോഴിക്കോട്: സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഓഫീസ് അദ്ദേഹത്തിന്റെ കസ്റ്റഡിയിലല്ലെന്ന് കെ.എം ഷാജി. അത് നിയന്ത്രിക്കുന്നത് പിണറായി വിജയനെ പോലെ അത്ര ശക്തിയുള്ള ആളാണ്. ആ ഓഫീസിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ രേഖകൾ ഉണ്ടാക്കാനും അത് തനിക്കെതിരേ പ്രയോഗിക്കാനുമൊക്കെ അവർക്ക് കഴിയും. അതിൽ ശ്രീരാമകൃഷ്ണന് നിസ്സഹായാവസ്ഥയുണ്ടെന്നും അത് എല്ലാവർക്കും അറിയാമെന്നും കെ.എം ഷാജി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തനിക്കെതിരേ വിജിലൻസ് അന്വേഷണത്തിനുള്ള സ്പീക്കറുടെ അനുമതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കെ.എം ഷാജി.
എന്റെ രാഷ്ട്രീയപരമായ വാർത്താസമ്മേളനത്തിനും ഇടപെടലിനും ശേഷം ഉണ്ടാക്കിയ ഒരു രേഖയുമില്ലാത്ത അടിസ്ഥാനമില്ലാത്ത കേസാണിത്. മുഖ്യമന്ത്രിയെ പോലുള്ള ശക്തരായ ഒരാൾക്കെതിരേ എനിക്ക് മറുപടി പറയാൻ കഴിയുന്നു എന്ന ആത്മവിശ്വാസമാണ് അവർക്ക് സഹിക്കാത്തത്.

 നാട്ടിലെ കുഞ്ഞാപ്പയുടെ കഥയൊക്കെ പറഞ്ഞ് സ്പീക്കർ അവരുടെ വില കളയുകയാണെന്നും ഷാജി ചൂണ്ടിക്കാട്ടി.
കള്ളനെ പിടിക്കാൻ അയാളുടെ പിറകിലോടുന്നയാളെ കള്ളൻ എന്ന് വിളിച്ച് പിറകിലോടുന്നയാളെ കള്ളനാക്കുന്ന പഴയൊരു കഥയുണ്ട്. അത് പോലെയാണ് എനിക്കെതിരെ നടക്കുന്നത്. സ്പ്രിംഗ്ളർ എന്ന കള്ളന്റെ പിറകെ ഓടുന്ന തന്നെ അല്ലെങ്കിൽ അവരുടെ അഴിമതി പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന തന്നെ കള്ളനാക്കാനാണ് നോക്കുന്നത്. അങ്ങനെ യഥാർഥ കള്ളനെ മറന്ന് പോവുന്ന കാഴ്ചയാണ് കാണുന്നത്. യഥാർഥ കള്ളന്റെ പുറകെ പോകുന്നതായിരിക്കും നല്ലത്. അല്ലാതെ തന്റെ പുറകെ നടക്കുകയല്ല വേണ്ടത്. യു.ഡി.എഫിന് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ നിലപാടാണെന്നും തനിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഷാജി കൂട്ടിച്ചേർത്തു.
Content Highlights:KM Shaji Against Sreeramakrishnan

Post a Comment

0 Comments

Top Post Ad

Below Post Ad