Actress Shobana's Facebook account has been hacked

നടി ശോഭനയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അതില്‍ പുതിയ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുവെന്നും ആ പോസ്റ്റുകള്‍ക്ക് പിന്നില്‍ താന്‍ അല്ലെന്നും ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. അക്കൗണ്ട് തിരികെ ലഭിച്ചാല്‍ ഉടന്‍ വിവരം അറിയിക്കാമെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad