കള്ളപ്പണം വെളുപ്പിച്ചു; നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിനെതിരെ കേസ്

ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തു. കള്ളപ്പണം വെളുപ്പിച്ചതിനാണ് സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തത്. സാദിനെതിരെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്.




മൗലാനാ സാദിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ എത്രയും പെട്ടെന്ന് തന്നെ സാദിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. തബ്ലീഗ് ജമാ അത്ത് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും സ്വീകരിച്ച സംഭാവനകളുടെ വിശദാംശങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചുവരികയാണ്.
കളളപ്പണ നിരോധന നിയമ പ്രകാരമാണ എന്‍ഫോഴ്‌സ്‌മെന്റ് സാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സാദിനെതിരെ കുറ്റകരമായ നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 20 മുതല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സാദിന്റെ കാലാവധി പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് പോലീസ് ഉടന്‍ കടക്കുമെന്നാണ് സൂചന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad