നാല് പേർക്ക് കൂടി കൊറോണ ബാധിച്ചതോടെ കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

കണ്ണൂ൪ : കണ്ണൂരിൽ നാല് പേർക്ക് കൂടി കൊറോണ ബാധിച്ചതോടെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. അതേസമയം സമ്പർക്കത്തിലൂടെ ചെറുവാഞ്ചേരി സ്വദേശിയായ ഒരാൾക്ക് കൂടി രോഗം ബാധിച്ചതോടെ ഇ വീട്ടിലെ രോഗ ബാധിതരുടെ എണ്ണം പത്തായി.
<– ads –> ജില്ലയില്‍ നാലു പേര്‍ക്കു കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയെത്തിയ പാട്യം മുതിയങ്ങ സ്വദേശിയായ 48കാരനും മാര്‍ച്ച് 20ന് നെടുമ്പാശ്ശേരി വഴിയെത്തിയ പെരളശ്ശേരി സ്വദേശിയായ 41കാരനും കരിപ്പൂര്‍ വഴിയെത്തിയ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ 24കാരനുമാണ് വൈറസ് ബാധയുണ്ടായ മൂന്നു പേര്‍. സമ്പര്‍ക്കം വഴി രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയായ 27കാരി, ഏപ്രില്‍ എട്ടിന് രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ ഭാര്യയാണ്. ഈ വീട്ടിലെ പത്തു പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഏപ്രില്‍ 13ന് അഞ്ചരക്കണ്ടി കൊറോണ ആശുപത്രിയിലാണ് ഇവര്‍ നാലു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 7013 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 59 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 18 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 9 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ അഞ്ചരക്കണ്ടി കൊറോണ ചികിത്സാ കേന്ദ്രത്തിലും 6584 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 259 പേരുടെ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad