അർണബ് ഗോസ്വാമിയേയും ഭാര്യയേയും കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചു

മുംബൈ : റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് നേരേ കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണം. ചാനൽ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടു പേർ കാർ തകർക്കാൻ ശ്രമിക്കുകയും കാറിലേക്ക് ദ്രാവകങ്ങൾ ഒഴിക്കുകയും ചെയ്തെന്നാണ് പരാതി.

ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണെന്ന് അർണബ് ആരോപിച്ചു. നെഹ്രു കുടുംബം കെട്ടിയുയർത്തുന്ന നുണകൾ പൊളിച്ചുകാട്ടുന്നതാണ് പ്രകോപനമെങ്കിൽ ഇനിയും അത് ചെയ്യാൻ തന്നെയാണ് ശ്രമമെന്ന് അർണാബ് വീഡിയോ മെസ്സേജിൽ വ്യക്തമാക്കി. ഗുജറാത്തിൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക വാർഡുകളെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് തെളിയിച്ചതാണോ പ്രശ്നമെന്നും അർണബ് ചോദിച്ചു.

രണ്ടു ബൈക്കുകൾ കാറിനു കുറുകെയിട്ടായിരുന്നു ആക്രമണം. എൻ.എം ജോഷി മാർഗ് പൊലീസ് അപ്പോൾതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിലായെന്നാണ്‌ റിപ്പോർട്ടുകൾ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad