കൊറോണ പ്രതിരോധം; ലോക നേതാക്കളെ മറികടന്ന് മോദി ബഹുദൂരം മുന്നില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ് ഏജന്‍സി

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് റിപ്പോര്‍ട്ട്. കൊറോണയെ നേരിടുന്നതില്‍ ഫലപ്രദമായ നടപടികളെടുത്ത ലോക നേതാക്കളെ കുറിച്ച് യുഎസ് ഡിജിറ്റല്‍ സര്‍വ്വേ ഏജന്‍സിയായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വ്വേയിലാണ് റേറ്റിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹുദൂരം മുന്നിലെത്തിയത്.

ലോകത്തെ പ്രമുഖരായ 10 നേതാക്കളുടെ ജനുവരി 1 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കണക്കിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമടക്കമുള്ള നേതാക്കള്‍ രാജ്യത്തിന്റെ വലിയ നേട്ടമാണിതെന്ന് പ്രതികരിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ ദിനം പ്രതി 447 പേരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് സര്‍വ്വേ നടത്തിയത്.

ലോകനേതാക്കളുടെ റേറ്റിംഗ്

1.നരേന്ദ്രമോദി ; 68 പോയിന്റ്
2.ആന്ദ്ര മാന്വല്‍ ലോപസ് ഒബ്രദോര്‍ (മെക്‌സിക്കോ); 36പോയിന്റ്
3.ബോറിസ ജോണ്‍സണ്‍( ബ്രിട്ടണ്‍);35 പോയിന്റ്
4.സ്‌കോട്ട് മോറിസന്‍ ( ഓസ്‌ട്രേലിയ); 26
5.ജസ്റ്റിന്‍ ട്രൂഡോ (കാനഡ); 21
6.ആംഗല മെര്‍ക്കല്‍ (ജര്‍മനി); 16
7.ബൊല്‍സൊനാരോ( ബ്രസീല്‍); 8
8.ഡൊണാള്‍ഡ് ട്രംപ്( അമേരിക്ക); -3
9.ഇമ്മാനുവല്‍ മക്രോ( ഫ്രാന്‍സ്);-23
10.ഷിന്‍സോ ആബെ( ജപ്പാന്‍);-33
Tags

Post a Comment

0 Comments

Top Post Ad

Below Post Ad