ആമസോണ്‍ മഴക്കാടുകളിലെ ഗോത്രവിഭാഗത്തിലും കൊറോണ മരണം; ആശങ്കയോടെ ലോകം

ബ്രസീല്‍: ബ്രസീലില്‍ യാനോ മാമി ആദിവാസി ഗോത്ര വിഭാഗത്തില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. വടക്കന്‍ ബ്രസീലീലെ ഗോത്ര വിഭാഗത്തിലുണ്ടായ കൊറോണ മരണം ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.

ആദ്യമായാണ് ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗത്തിനിടയില്‍ രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഇവിടേക്കും വൈറസ് പടര്‍ന്നതെന്ന് വ്യക്തമല്ല. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമുള്ള ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുളവാക്കുന്നു എന്ന് ബ്രസീലിയന്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് പറഞ്ഞിരുന്നു. മറ്റൊരു ഗോത്ര വിഭാഗമായ കൊക്കാമ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. 300 ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലധികം ജനങ്ങളാണ് ബ്രസീലിലുള്ളത്.

യനോമാമി ഗോത്രവിഭാഗത്തിനുള്ളില്‍ വൈറസ് പടര്‍ന്നു പിടിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് നരവംശശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad