ലോക്ക് ഡൗണ്‍ ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ആവശ്യം.

കൊറോണ വൈറസ് വ്യാപനം തടയാന്‍ തീരുമാനിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14 നാണ് അവസാനിക്കുക. എന്നാല്‍ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനാല്‍ ഒഡീഷയും പഞ്ചാബും ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്തെ കൊറോണ കേസുകളുടെ അടിസ്ഥാനത്തിലാവും ലോക്ക് ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനമെടുക്കുകയെന്നാണ് വിവരം.

അതേസമയം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാരസമിതിയും ഇന്ന് യോഗം ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനോട് കേരളത്തിനും യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായി ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുവാദം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. കേന്ദ്ര തീരുമാനം വ്യക്തമായ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലാവും കേരളം ഉളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad