Corona; The number of patients in the country crosses 18,000; 3,252 were cured

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,252 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 590 പേരാണ് മരിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം നാലായിരത്തി അഞ്ഞൂറ് കടന്നിട്ടുണ്ട്. 4,666 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 572 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 232 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ 2081 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 431 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 47 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാപകമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് ഉയരുന്നുണ്ട്. 1939 രോഗികളാണ് ഗുജറാത്തില്‍ ഉള്ളത്. മധ്യപ്രദേശ് 1,485, രാജസ്ഥാന്‍ 1,576, തമിഴ്‌നാട് 1,520, ഉത്തര്‍പ്രദേശ് 1,184 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്കുകള്‍.

Over 18,000 people infected with coronavirus in India  So far, 18,601 people have been diagnosed with coronavirus in India.  A total of 3,252 people were hospitalized.  So far 590 people have died due to coronavirus.

 Maharashtra has the highest number of cases in the country with the number of patients exceeding four hundred and five hundred.  A total of 4,666 people have been infected with coronavirus in Maharashtra.  A total of 572 patients were discharged from hospital.  So far 232 deaths have been reported in the state.

 Over 2081 people infected with coronavirus in Delhi  431 patients were hospitalized.  47 people died of coronavirus.  Meanwhile, there is growing concern that coronavirus infection is widespread among Delhi-based health workers and police officers who have been involved in preventive measures.

 In India, Tamil Nadu, Gujarat, Madhya Pradesh, Rajasthan and Uttar Pradesh, the number of coronavirus cases has reached 1,000.  The number of coronavirus cases in Gujarat is rising to 2,000.  There are 1939 patients in Gujarat.  Madhya Pradesh recorded 1,485 cases, Rajasthan 1,576, Tamil Nadu 1,520 and Uttar Pradesh 1,184.

Post a Comment

0 Comments

Top Post Ad

Below Post Ad