Coronavirus spreads in Pakistan; The country is concerned, more than hundred people have died in a week

ലാഹോര്‍: പാകിസ്താനില്‍ അനിയന്ത്രിതമായി കൊറോണ പടരുന്നു. മരണനിരക്കും രോഗികളുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ന് 16 മരണങ്ങളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 192 പേര്‍ ഇവിടെ വൈറസ് ബാധിച്ച് മരിച്ചു.
ഒരാഴ്ച്ചക്കിടെയാണ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും പാകിസ്താനില്‍ വര്‍ധനവുണ്ടായത്. ഇതുവരെ 9,216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 46 പേര്‍
ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഏപ്രില്‍ 19 ന് 25 മരണങ്ങള്‍ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നൂറോളം പേര്‍ ഒരാഴ്ച്ചക്കിടെ പാകിസ്താനില്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
അതേസമയം കൊറോണ ബാധിതരായ ഭീകരരെ കശ്മീര്‍ താഴ് വരയിലേക്ക് എത്തിക്കാന്‍ പാക് സൈന്യം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതിനായി നിരവധി ഭീകരരെയാണ് പാക് സൈന്യം സജ്ജരാക്കിയിട്ടുള്ളതെന്ന് കശ്മീരിലെ സുരക്ഷ ഏജന്‍സികള്‍ അറിയിച്ചു.
സ്വന്തം രാജ്യത്തു നിന്നും ഇത്തരം രോഗികളായ ആളുകളെ നീക്കം ചെയ്യുക എന്ന ലക്ഷ്യവും പാകിസ്താന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. ഈ പദ്ധതിക്ക് പിന്നില്‍ പാക് ഭീകര സംഘടനായ ലഷ്‌കര്‍ ഇ തൊയ്ബയാണെന്നും വിവരം ലഭിച്ചു കഴിഞ്ഞു.

LAHORE: Corona is spreading uncontrollably in Pakistan.  The number of deaths and the number of patients is increasing daily.  Today, 16 deaths have been reported in Pakistan.  A total of 192 people died due to the virus.

 Pakistan has seen an increase in the number of patients and deaths within a week.  So far, 9,216 people have been diagnosed with the disease.  46 people are reported to be in critical condition.  On April 19, 25 deaths were reported in Pakistan.  This is the highest rate in a day.  The deaths of hundreds of people in Pakistan in a week have also raised concerns.

 At the same time, Pakistani troops are reportedly trying to reach the Kashmir Valley, where the coroners are affected.  Kashmir security agencies have said that Pakistani forces have prepared many terrorists for this purpose.

 Pakistan's move is also aimed at removing such sick people from their home countries.  Pakistani terrorist Lashkar-e-Taiba is also reportedly behind the plan.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad