The Sprinkler Controversy; HC criticizes Kerala govt

കൊച്ചി: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പു വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഡാറ്റ സുരക്ഷിതമാണോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡാറ്റാ അനലിസിസിനാണ് കമ്പനിയുടെ സേവനം തേടിയതെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയപ്പോള്‍ രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേയെന്നും കോടതി ചോദിച്ചു.
സപ്രിംഗ്‌ളറിന് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോയെന്നും കൈമാറുന്ന ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടോയെന്നും ഉള്ള കാര്യം 15 മിനിട്ടിനകം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതുമായി ബന്ധപ്പെട്ട വ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചത് എന്താനാണെന്നും കോടതി ചോദിച്ചു. വ്യക്തമായ കാര്യകാരണങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad