സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത Heavy rains are likely in the state from Thursday

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ഏപ്രിൽ 23 മുതൽ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ നാല് ദിവസം
ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇത്തവണ കാലവർഷം സാധാരണ നിലയിൽ ലഭിക്കും. ദീർഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
ദീർഘകാല ശരാശരിയുടെ 94 മുതൽ 104 വരെയാണ് സാധാരണയായി കണക്കാക്കുന്നത്. പസിഫിക് സമുദ്രത്തിൽ ഇഎൻഎസ്ഒയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡിയും മൺസൂൺ കാലയളവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Thiruvananthapuram: Heavy rains are likely in the state for four days from Thursday.  The meteorological department has predicted heavy rains in Kerala from April 23.  The meteorological department said that besides Kerala, Tamil Nadu and Karnataka will also experience heavy rainfall.

 The Meteorological Department has warned of thunderstorms and winds for four days starting Thursday.  Meanwhile, the country receives normal monsoon this year.  "This year's rainfall is expected to receive 100 per cent of the long-term average," the meteorological department said in its bulletin.

 The long-term average is typically 94 to 104.  The meteorological department forecasts that ENSO in the Pacific and IOD in the Indian Ocean are likely to remain neutral during the monsoon season.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad