SSLC, Higher Secondary examinations conduct after May 10

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്.

എസ്.എസ്.എൽ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്.
പ്ലസ് വൺ പരീക്ഷകൾ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗൺ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും

Post a Comment

0 Comments

Top Post Ad

Below Post Ad