The government has withdrawn its proposal to conduct university exams on May 11

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 11 ന് സർവകലാശാല പരീക്ഷകൾ ആരംഭിക്കാമെന്ന നിർദേശത്തിൽനിന്ന് സർക്കാർ പിന്മാറുന്നു. പരീക്ഷാ തിയതി അതതു സർവകലാശാലകൾക്ക് തീരുമാനിക്കാമെന്നാണ് പുതിയ ഉത്തരവ്.
നേരത്തെ സർവകലാശാല വൈസ് ചാൻസലർമാരുമായി ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി.ജലീൽ വിഷയത്തിൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയ് 11മുതൽ പരീക്ഷ നടത്താനുള്ള നിർദേശം സർക്കാർ ഉത്തരവായി പുറത്തിറക്കിയത്.

എന്നാൽ ഈ ഉത്തരവിൽ പല അസൗകര്യങ്ങളുമുണ്ടെന്ന് പരാതികൾ ഉയരുകയായിരുന്നു. വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തേണ്ട വിദ്യാർഥികളുണ്ട്. കൂടാതെ ട്രെയിൻ സൗകര്യവും ശരിയാകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷ നടത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതികൾ.
ഈ പശ്ചാത്തലത്തിലാണ് മുൻ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം അതത് സർവകലാശാലകൾക്ക് അവിടത്തെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുകയും പരീക്ഷാതിയതി പ്രഖ്യാപിക്കുകയുമാകാം.

Post a Comment

0 Comments

Top Post Ad

Below Post Ad