ഗോതമ്പിനു പിന്നാലെ മരുന്നുകളും അഫ്ഗാനിസ്താനിലെത്തി ; അടുത്ത സുഹൃത്തിനെ കൈവിടാതെ പിടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഗോതമ്പിന് പിന്നാലെ അഫ്ഗാനിസ്താനിലേക്ക് മരുന്നുകളും കയറ്റി അയച്ച് ഇന്ത്യ. കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്‌സി ക്ലോറൊക്വീനുമാണ് അഫ്ഗാനിസ്താനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്താനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകളും ഭക്ഷ്യ ധാന്യവും എത്തിച്ചത്.
നേരത്തെയും അഫ്ഗാനിസ്താന് ഇന്ത്യ ഗോതമ്പും അവശ്യ മരുന്നുകളും നല്‍കിയിരുന്നു. 5,022 മെട്രിക്‌ ടണ്‍ ഗോതമ്പാണ് ഇന്ത്യ നേരത്തെ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങളും 5,00,000 ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകളും ഇതോടൊപ്പ്ം ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ സഹായത്തിന് അഫ്ഗാനിസ്താന്‍ ഇന്ത്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഹൈഡ്രോക്സി ക്ലോറോക്വിന്‍ ആണ് നിലവില്‍ കൊറോണയ്ക്കെതിരെ ഉപയോഗിക്കുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങള്‍ക്ക് ഈ മരുന്നു ഇന്ത്യ വിതരണം ചെയ്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് അഫ്ഗാനിസ്താനും ഇന്ത്യ മരുന്നുകള്‍ വിതരണം ചെയ്യുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈഡ്രോക്‌സി കോറൊക്വീനും പാരസെറ്റമോളും കയറ്റി അയക്കണമെന്ന് വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന മാനിച്ചാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്. ആപത്ത് ഘട്ടങ്ങളും പ്രതിസന്ധി സമയത്തും ഇന്ത്യ ഒരിക്കലും സുഹൃത്ത് രാജ്യങ്ങളെ കൈവെടിയില്ലെന്ന് ലോകരാജ്യങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണ് ഇപ്പോള്‍.
ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കയറ്റി അയച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോ, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് എന്നിവര്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

In a series of offerings of critical drugs, India sent 100,000 paracetamol and 500,000 hydroxychloroquine tablets to through Ariana Airlines today. This is in addition to the 1st consignment of wheat India shipped earlier to bolster food security. Heartfelt thanks!

View image on TwitterView image on Twitter




Tags

Post a Comment

0 Comments

Top Post Ad

Below Post Ad