ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കരളാ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് കേരളാ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍

വ്യക്തമാക്കിയിരിക്കുന്നത്. മിനിമം ജീവനക്കാര്‍ മാത്രമായിരിക്കും സ്ഥാപനങ്ങളില്‍ ഉണ്ടാകുക. കൊറോണ വൈറസ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കേരളാ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad