ലോക്ക് ഡൗണിൽ കർഷകർക്കും കാർഷിക മേഖലക്കും ഉയർന്ന പരിഗണന നൽകണം; ചരക്കു നീക്കം സുഗമമാക്കണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ലോക്ക് ഡൗൺ സമയത്ത് കർഷകർക്കും കാർഷികമേഖലയ്ക്കും ഉയർന്ന പരിഗണന നൽകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ഈ കാലയളവിൽ കൃഷിയും കാർഷിക ഉത്പ്പന്നങ്ങളുടെ ചരക്കു നീക്കവും സുഗമമാക്കാനും ഉപരാഷ്‌ട്രപതി നിർദ്ദേശിച്ചു.


ഉപരാഷ്ട്രപതി ഭവനിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി നടത്തിയ ചർച്ചയിൽ കാർഷികമേഖലയുടെ സംരക്ഷണത്തിനായി കൃഷി മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളെ  ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉത്പ്പാദകരുടെയും ഉപഭോക്താക്കളുടെയും താത്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

എളുപ്പം നശിക്കുന്ന കാർഷികോത്പ്പന്നങ്ങളായ പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണത്തിനും വിപണനത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
കൃഷിക്കാരിൽ നിന്ന് നേരിട്ട് കാർഷികോത്പ്പന്നങ്ങൾ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്ന തരത്തിൽ എപിഎംസി നിയമം ഉചിതമായി പരിഷ്‌കരിക്കണം. കാർഷികോത്പ്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കണമെന്നും ഈ സമയത്ത്‌ ഗതാഗത തടസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർക്ക് ഉപരാഷ്ട്രപതി നിർദ്ദേശം നൽകി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad